തിരുവനന്തപുരം: പാലോട് ഇടിഞ്ഞാറിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും കുറ്റൻ രാജവെമ്പാലയെ പിടികൂടി. പാലോട് ഫോറസ്റ്റ് ആർആർടീം ആണ് രാജവെമ്പാലയെ പിടികൂടിയത്. മാടൻ കരിക്കകം നാല് സെന്റ് കോളനിയിൽ രതീഷിന്റെ പുരയിടത്തിൽ നിന്നാണ് വെമ്പാലെയെ പിടികൂടിയത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. രാവിലെ ആൾ താമസമില്ലാത്തെ വിട്ടിൽ എത്തിയ രതീഷ് മുറ്റത്ത് നിൽക്കുമ്പോഴാണ് വീടിനോട് അടുത്തുള്ള പുളിമരത്തിൽ രാജ വെമ്പാലയെ കാണുന്നത്. തുടർന്ന് പാലോട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസിൽ വിവരം അറിയിച്ചു. റെയിഞ്ച് ഓഫീസർ രമ്യയുടെ നിർദ്ദേശപ്രകാരം ആർ ആർ ടീം സ്ഥലത്ത് എത്തിയപ്പോഴേയും മരത്തിൽ നിന്നും ഇറങ്ങിയ രാജ വെമ്പാല വീടിന്റെ അടിസ്ഥാനത്തിലെ വിടവിലേക്ക് കടന്നു.
തുടർന്ന് ബേസ്‌മെന്റ് പൊളിക്കാൻ തുടങ്ങിയപ്പോൾ പുറത്ത് ചാടി കടക്കാൻ ശ്രമിച്ച രാജവെമ്പാലയെ ആർആർ ടീം അതിസാഹസികമായി പിടികൂടി ചാക്കിലാക്കുകയായിരുന്നു. പതിനട്ടടിയോളം നീളവും, പതിനാല് കിലോ തൂക്കവുമുള്ള രാജ വെമ്പാലക്ക് പത്ത് വയസ് പ്രായം വരുമെന്നും പാമ്പിനെ ഉൾക്കാട്ടിൽ കൊണ്ടുവിടുമെന്നും വനപാലകൾ അറിയിച്ചു.
Comments