ലക്‌നൗ:ഉമേഷ് പാൽ വധകേസിലെ മുഖ്യപ്രതി ആതിഖ് അഹമ്മദിന്റെ സഹോദരൻ പിടിയിൽ. മീററ്റ് സ്വദേശി അഖ്‌ലാഖാണ് പിടിയിലായത്. ഉത്തർപ്രദേശ് എസ്ടിഎഫും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്. ഇയാൾ ഉമേഷ് പാൽ കേസിലെ പ്രതികൾക്ക് അഭയം നൽകുകയും രക്ഷപ്പെടാൻ വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
കേസുമായി ബന്ധപ്പെട്ട് അഖ്‌ലാഖിനെ പല തവണ പോലീസ് ചോദ്യം ചെയ്തിരുന്നു. തുടർന്നും ഇയാളെ ചോദ്യം ചെയ്യാനുള്ള പദ്ധതിയിലാണ് അന്വേഷണ സംഘം. ഇയാൾ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്നാണ് പ്രാഥമിക വിവരം.
ബിഎസ്പി എംഎൽഎയായിരുന്ന രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ആതിഖ് അഹമ്മദ്. കൊലപാതകത്തിലെ മുഖസാക്ഷിയായിരുന്നു ഉമേഷ് പാൽ. ഇയാളെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുമാണ് ആതിഖ് അഹമ്മദ്. കേസിൽ ആതിഖും മറ്റ് രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെയാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രയാഗ്‌രാജ് എംപി-എംഎൽഎ കോടതിയാണ് ആതിഖിനും കൂട്ടാളികൾക്കും കേസിൽ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ആതിഖ് അഹമ്മദിനെതിരെ 100-ലധികം കേസുകളാണ് ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നാണ് വിവരം.
















Comments