മുംബൈ: പുനരുപയോഗിക്കാവുന്ന വിക്ഷേപിണിയായ ആർഎൽവിയുടെ ലാൻഡിംഗ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിൽ ഇസ്രോയെ പ്രശംസിച്ച് കർണാടക മുഖ്യമന്ത്രി ബെസവരാജ് ബൊമ്മെ. രാജ്യത്തിന് അഭിമാനകരമായ നിമിഷമാണിത്. ആത്മനിർഭർ ഭാരത് ബഹിരാകാശത്തും സാധ്യമായെന്ന് അദ്ദേഹം പറഞ്ഞു.
കർണാടകയിലെ ചിത്രദുർഗയിൽ ഇന്ത്യയുടെ ആദ്യ പുനരുപയോഗ വിക്ഷേപിണി വിജയകരമായി ദൗത്യം പൂർത്തിയാക്കിയതിന് ഐഎസ്ആർഒയെയും ഡിആർഡിഒയെയും അഭിനന്ദിക്കുന്നു. പുനരുപയോഗ വിക്ഷേപണ വാഹനം യാഥാർത്ഥ്യമാക്കുന്നതിന് തങ്ങൾ ഒരു പടികൂടി അടുത്തിരിക്കുന്നു. അഭിമാന നിമിഷമെന്നും രാജ്യം ബഹിരാകാശത്തും ആത്മനിർഭർ ഭാരത് കൈവരിച്ചുവെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
ഐഎസ്ആർഒയുടെ വിജയകരമായ ദൗത്യത്തിന് പ്രധാനമന്ത്രിയും അഭിനന്ദനം അറിയിച്ചു. ഇതിലൂടെ പുനരുപയോഗ വിക്ഷേപണ വാഹനം യാഥാർത്ഥ്യമാകാൻ ഒരുപടി കൂടി ഉയർന്നെന്നും അദ്ദേഹം പറഞ്ഞു.
പുനരുപയോഗിക്കാവുന്ന വിക്ഷേപിണിയായ ആർഎൽവിയുടെ ലാൻഡിംഗ് പരീക്ഷണമാണ് ഇസ്രോ വിജയകരമായി പൂർത്തിയാക്കിയത്. സമുദ്ര നിരപ്പിൽ നിന്ന് 4.5 കിലോമീറ്റർ ഉയരത്തിൽ നിന്ന് വിക്ഷേപിച്ച പേടകം സ്വയമേ ദിശ നിയന്ത്രിച്ച് ഒരു വിമാനത്തെ പോലെ റൺവേയിൽ ഇറങ്ങുന്നതായിരുന്നു പരീക്ഷണം. വ്യോമസേനയുടെ ചിനൂക് ഹെലികോപ്ടറാണ്
പേടകത്തെ പൊക്കിയെടുക്കാൻ ഉപയോഗിച്ചത്.
















Comments