ക്ഷണിച്ചതിന് നന്ദി ; ഇഷ അംബാനിയോടും ശ്ലോക അംബാനിയോടും ദുൽഖർ ; ഹോളിവുഡ്, ബോളിവുഡ് താരങ്ങള്‍ക്കൊപ്പം തിളങ്ങി ദുല്‍ഖറും അമാലും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ക്ഷണിച്ചതിന് നന്ദി ; ഇഷ അംബാനിയോടും ശ്ലോക അംബാനിയോടും ദുൽഖർ ; ഹോളിവുഡ്, ബോളിവുഡ് താരങ്ങള്‍ക്കൊപ്പം തിളങ്ങി ദുല്‍ഖറും അമാലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2023, 12:41 pm IST
-dulquer-salmaan

-dulquer-salmaan

FacebookTwitterWhatsAppTelegram

 

മുംബൈ: നിത മുകേഷ് അംബാനിയുടെ കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങുകള്‍ സെലിബ്രിറ്റികളാൽ സമ്പന്നമായിരുന്നു. ഇന്ത്യയുടെ കലാ-സാംസ്‌കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള നിത അംബാനിയുടെ സ്വപ്ന പദ്ധതിയാണ് സാംസ്കാരിക കേന്ദ്രം. വെള്ളിയാഴ്ച രാത്രിയായിരുന്നു നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടന ചടങ്ങ്. നിരവധി താരങ്ങളാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. തമിഴ് ബോളിവുഡ്, ഹോളിവുഡ് താരങ്ങൾക്കൊപ്പം മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാനും ചടങ്ങിൽ പങ്കെടുത്തിരുന്നു.

https://www.facebook.com/DQSalmaan/posts/773699144114790

അതേസമയം ഭാര്യ അമാല്‍ സൂഫിയയ്‌ക്കൊപ്പമാണ് ദുൽഖർ ഉദ്ഘാടനത്തിന് എത്തിയത്. ഇപ്പോഴിതാ തങ്ങളെ വ്യക്തിപരമായി ക്ഷണിക്കാന്‍ സമയം കണ്ടെത്തിയതിന് ഇഷ അംബാനിക്കും ശ്ലോക അംബാനിക്കും നന്ദി അറിയിച്ചിരിക്കുകയാണ് ദുൽഖർ. ഉദ്ഘാടന വേദിയിൽ നിന്നെടുത്ത ചിത്രങ്ങൾക്കൊപ്പമാണ് ദുൽഖർ നന്ദി അറിയിച്ചിരിക്കുന്നത്.

രണ്ട് ദിവസമായാണ് പരിപാടികള്‍ നടന്നത്. രണ്ടാം ദിവസത്തെ ചടങ്ങുകള്‍ക്കാണ് ദുല്‍ഖറും കുടുംബവും എത്തിയത്. ചടങ്ങിൽ ബ്ലാക്ക് ഔട്ട് ഫിറ്റിലാണ് ദുൽഖറും അമാലും എത്തിയത്. ഇരുവരുടെയും സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി കഴിഞ്ഞു.

പരമ്പരാഗത വേഷത്തിലാണ് ആകാശ് അംബാനിയും ശ്ലോക മേത്തയും ചടങ്ങിലെത്തിയത്. പ്രതിശ്രുത വധു രാധിക മെർച്ചന്റിനൊപ്പം അനന്ത് അംബാനി എത്തിയത്. രജനികാന്തും മകൾ സൗന്ദര്യയും എത്തിയിരുന്നു. കൂടാതെ, വിദ്യാ ബാലൻ. ആലിയ ഭട്ട്, ആമിർ ഖാന്‍, സച്ചിൻ ടെണ്ടുൽക്കർ, തുടങ്ങിയവരും ചടങ്ങിലെത്തിയിരുന്നു. മുംബൈ ബാന്ദ്ര-കുർള കോംപ്ലക്‌സിലെ ജിയോ വേൾഡ് സെന്ററിലാണ് നിത അംബാനി കൾച്ചറൽ സെന്ററിന്റെ ആസ്ഥാനം. ഇന്ത്യൻ കലയുടെയും സംസ്‌കാരത്തിന്റെയും ഏറ്റവും മികച്ച പ്രദർശന കേന്ദ്രമാണിവിടം. ഇന്ത്യയിലെ ഏറ്റവും അത്യാധുനികവും ഐതിഹാസികവും ലോകോത്തരവുമായ സാംസ്‌കാരിക കേന്ദ്രവും ദൃശ്യകലകളുടെ അവതരണ കേന്ദ്രവുമായ എൻഎംഎസിസി ഗംഭീരമായ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് എന്നാണ് നിതാ അംബാനി പറഞ്ഞത്.

Tags: actorDulquer SalmaanNita Mukesh Ambani
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies