മുംബൈ: നിത മുകേഷ് അംബാനിയുടെ കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങുകള്‍ സെലിബ്രിറ്റികളാൽ സമ്പന്നമായിരുന്നു. ഇന്ത്യയുടെ കലാ-സാംസ്‌കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള നിത അംബാനിയുടെ സ്വപ്ന പദ്ധതിയാണ് സാംസ്കാരിക കേന്ദ്രം. വെള്ളിയാഴ്ച രാത്രിയായിരുന്നു നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടന ചടങ്ങ്. നിരവധി താരങ്ങളാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. തമിഴ് ബോളിവുഡ്, ഹോളിവുഡ് താരങ്ങൾക്കൊപ്പം മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാനും ചടങ്ങിൽ പങ്കെടുത്തിരുന്നു.
https://www.facebook.com/DQSalmaan/posts/773699144114790
അതേസമയം ഭാര്യ അമാല്‍ സൂഫിയയ്‌ക്കൊപ്പമാണ് ദുൽഖർ ഉദ്ഘാടനത്തിന് എത്തിയത്. ഇപ്പോഴിതാ തങ്ങളെ വ്യക്തിപരമായി ക്ഷണിക്കാന്‍ സമയം കണ്ടെത്തിയതിന് ഇഷ അംബാനിക്കും ശ്ലോക അംബാനിക്കും നന്ദി അറിയിച്ചിരിക്കുകയാണ് ദുൽഖർ. ഉദ്ഘാടന വേദിയിൽ നിന്നെടുത്ത ചിത്രങ്ങൾക്കൊപ്പമാണ് ദുൽഖർ നന്ദി അറിയിച്ചിരിക്കുന്നത്.
രണ്ട് ദിവസമായാണ് പരിപാടികള്‍ നടന്നത്. രണ്ടാം ദിവസത്തെ ചടങ്ങുകള്‍ക്കാണ് ദുല്‍ഖറും കുടുംബവും എത്തിയത്. ചടങ്ങിൽ ബ്ലാക്ക് ഔട്ട് ഫിറ്റിലാണ് ദുൽഖറും അമാലും എത്തിയത്. ഇരുവരുടെയും സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി കഴിഞ്ഞു.
പരമ്പരാഗത വേഷത്തിലാണ് ആകാശ് അംബാനിയും ശ്ലോക മേത്തയും ചടങ്ങിലെത്തിയത്. പ്രതിശ്രുത വധു രാധിക മെർച്ചന്റിനൊപ്പം അനന്ത് അംബാനി എത്തിയത്. രജനികാന്തും മകൾ സൗന്ദര്യയും എത്തിയിരുന്നു. കൂടാതെ, വിദ്യാ ബാലൻ. ആലിയ ഭട്ട്, ആമിർ ഖാന്‍, സച്ചിൻ ടെണ്ടുൽക്കർ, തുടങ്ങിയവരും ചടങ്ങിലെത്തിയിരുന്നു. മുംബൈ ബാന്ദ്ര-കുർള കോംപ്ലക്‌സിലെ ജിയോ വേൾഡ് സെന്ററിലാണ് നിത അംബാനി കൾച്ചറൽ സെന്ററിന്റെ ആസ്ഥാനം. ഇന്ത്യൻ കലയുടെയും സംസ്‌കാരത്തിന്റെയും ഏറ്റവും മികച്ച പ്രദർശന കേന്ദ്രമാണിവിടം. ഇന്ത്യയിലെ ഏറ്റവും അത്യാധുനികവും ഐതിഹാസികവും ലോകോത്തരവുമായ സാംസ്‌കാരിക കേന്ദ്രവും ദൃശ്യകലകളുടെ അവതരണ കേന്ദ്രവുമായ എൻഎംഎസിസി ഗംഭീരമായ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് എന്നാണ് നിതാ അംബാനി പറഞ്ഞത്.
















Comments