എം.ജി. സർവകലാശാലയുടെ വിവിധ വകുപ്പുകളിലേയ്‌ക്കും ഇൻറർ സ്‌കൂൾ സെൻററുകളിലും 2023-24 വർഷത്തെ ബിരുദാനന്തര ബിരുദ, എം.ടെക്. കോഴ്‌സുകളുടെ പൊതുപ്രവേശന പരീക്ഷയ്‌ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി മേയ് രണ്ടുവരെ നീട്ടി. മേയ് ആറ, ഏഴ് തീയതികളിൽ നടക്കാനിരുന്ന പ്രവേശന പരീക്ഷയിലും മാറ്റം വരും. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
ബിരുദ പരീക്ഷ വിജയിച്ചവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെയും മറ്റ് യോഗ്യത മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ അലോട്‌മെന്റുകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷകൾ വിവിധ കേന്ദ്രങ്ങളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.cat.mgu.ac.in | 0481 2733595.
Comments