ലക്ഷം അടച്ചു, സ്വരാജിന്റെ ഭാര്യക്ക്16 വർഷത്തിനു ശേഷം ഡോക്ടറേറ്റ്; സർക്കാർ നിയമനത്തിന് ചട്ടങ്ങൾ മാറ്റി; കോളേജ് അദ്ധ്യാപകരുടെ പ്രവേശന പ്രായം 50 ആയി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലക്ഷം അടച്ചു, സ്വരാജിന്റെ ഭാര്യക്ക്16 വർഷത്തിനു ശേഷം ഡോക്ടറേറ്റ്; സർക്കാർ നിയമനത്തിന് ചട്ടങ്ങൾ മാറ്റി; കോളേജ് അദ്ധ്യാപകരുടെ പ്രവേശന പ്രായം 50 ആയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2025, 03:10 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സർക്കാർ സർവീസിൽ പ്രവേശിക്കാൻ ഡോക്ടർമാരുൾപ്പടെയുള്ളവരുടെ പ്രായപരിധി നാല്പത് വയസ്സായി തുടരവേ കോളേജ്- യൂണിവേഴ്സിറ്റി അദ്ധ്യാപകരുടെ നിയമന പ്രായപരിധി അൻപതായി ഉയർത്തിയത് സിപിഎം നേതാക്കന്മാരുടെ ഭാര്യമാരെ ഉന്നം വച്ചാണെന്ന ആരോപണം ശരി വയ്‌ക്കുന്നതിന്റെ തെളിവുകൾ പുറത്തുവിട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ.

സ്പീക്കർ എ. എം.ഷംസീറിന്റെ ഭാര്യയ്‌ക്ക് അസിസ്റ്റന്റ് പ്രൊഫസറായി തുടരുന്നതിന് ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിവാദത്തിൽ കുടുങ്ങിയ കണ്ണൂർ സർവ്വകലാശാല തന്നെയാണ് ഇപ്പോൾ ഒരു ലക്ഷം രൂപ പിഴയടച്ചാൽ നിശ്ചിത ഗവേഷണ കാലാവധി കഴിഞ്ഞ ആർക്കും പി.എച്ച്.ഡി നൽകാമെന്ന പുതിയ ഒരു വിവാദത്തിനു കൂടി തുടക്കം കുറിച്ചിരിക്കുന്നത്. ഈ ആനുകൂല്യം താത്കാലികമാണെന്ന് മാത്രം.

2008 ൽ, പി.എച്ച്.ഡി ബിരുദം നേടുന്നതിന് കണ്ണൂർ സർവ്വകലാശാലയിൽ ഗവേഷണത്തിന് രജിസ്റ്റർ ചെയ്ത സിപിഎം നേതാവ് എം. സ്വരാജിന്റെ ഭാര്യ സരിത മേനോൻ, നിശ്ചിത പിഴ അടച്ച് തിരക്കിട്ട് തയ്യാറാക്കിയ പ്രബന്ധം മൂല്യനിർണ്ണയം നടത്തിച്ച് അഞ്ച് മാസത്തിനുള്ളിൽ പി എച്ച് ഡി ബിരുദവും നേടി.

കോളേജ് അദ്ധ്യാപകനിയമനത്തിന് നെറ്റ് യോഗ്യതയോ പി എച്ച് ഡി ബിരുദമോ ആണ് മിനിമം യോഗ്യത. സ്വരാജിന്റെ ഭാര്യ സരിത മേനോൻ നെറ്റ് യോഗ്യത നേടിയിട്ടില്ല.2001 ൽ കേരള സർവ്വകലാശാല യിൽ നിന്ന് നേടിയ MBA ബിരുദം മാത്രമാണുള്ളത്.അതുകൊണ്ട് അദ്ധ്യാപക നിയമനത്തിന് PhD അനിവാര്യമാണ്.

ബിഎ, ബിടെക്, എൽ.എൽ.ബി പരീക്ഷകൾ വർഷങ്ങളായി പാസാകാത്തവർക്ക് വേണ്ടി സർവകലാശാലകൾ മെഴ്സി ചാൻസ് പരീക്ഷകൾ നടത്തുന്ന പതിവുണ്ട്. എന്നാൽ ഒരു ലക്ഷം രൂപ പിഴ ഈടാക്കി സർവ്വകലാശാലയുടെ ഏറ്റവും ഉന്നതമായ ഗവേഷണ ബിരുദം നേടുന്നതിന് ഒരു സർവ്വകലാശാല മെഴ്സി ചാൻസ് അനുവദിക്കുന്നത് ഇതാദ്യമായാണ്.

വിദേശങ്ങളിൽ ജോലിചെയ്യുന്ന ഉന്നത ബിരുദധാരികളായ പരിചയസമ്പന്നരായ അദ്ധ്യാപകർക്കും ശാസ്ത്രജ്ഞർക്കും സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളിൽ നിയമനത്തിന് അവസരം ലഭിക്കുന്നതിന് വേണ്ടിയാണ് അദ്ധ്യാപകരുടെ നിയമന പ്രായപരിധി 50 വയസായി ഉയർത്തുന്നതെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം.

പ്രായപരിധി ഉയർത്തണമെന്ന നിർദ്ദേശം കണ്ണൂർ സർവ്വകലാശാല മുൻ വിസി ഡോ: ഗോപിനാഥ് രവീന്ദ്രനാണ് സർക്കാരിന് നൽകിയത്. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശയുടെ കൂടി അടിസ്ഥാനത്തിൽ നിർദ്ദേശം സർക്കാർ അംഗീകരിക്കുകയായിരുന്നു.

പ്രായപരിധി വർദ്ധിപ്പിച്ചുകൊണ്ട് 2023 ഏപ്രിലിൽ സർക്കാർ ഉത്തരവ് വന്നതിന് തൊട്ട് പിന്നാലെ, ഗവേഷണം നിർത്തിവച്ചവർക്ക് ഒരു ലക്ഷംരൂപ ഫൈൻ അടച്ച് പ്രബന്ധം സമർപ്പിക്കാൻ മേഴ്സി ചാൻസ് അനുവദിക്കുമെന്ന ഒരു പുതിയ വ്യവസ്ഥ ജൂലൈ മാസം ചേർന്ന കണ്ണൂർ സിൻഡിക്കേറ്റ് നടപ്പാക്കുകയായിരുന്നു.

പ്രസ്തുത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 2008 ൽ കണ്ണൂർ സർവ്വകലാശാലയിൽ പി എച്ച്.ഡി ക്ക് രജിസ്റ്റർ ചെയ്ത് ഗവേഷണം പാതിവഴിയിൽ ഉപേക്ഷിച്ച സ്വരാജിന്റെ ഭാര്യയ്‌ക്ക് മേഴ്‌സി ചാൻസിന്റെ ആനുകൂല്യം നൽകി തീസിസ് സ്വീകരിച്ചാണ്
പി എച്ച് ഡി ബിരുദം അവാർഡ് ചെയ്തത്.

പ്രബന്ധം സമർപ്പിച്ച് രണ്ടുവർഷകാലം പിന്നിട്ടാലും മൂല്യനിർണയം പൂർത്തിയാക്കാത്ത യൂണിവേഴ്സിറ്റി, സരിത മേനോൻ 2024 ജൂണിൽ സമർപ്പിച്ച പ്രബന്ധത്തിന്റെ മൂല്യ നിർണയം അഞ്ചു മാസത്തിനുള്ളിൽ പൂർത്തിയാക്കുകയായിരുന്നു.

2008 ൽ കണ്ണൂർ എസ്. എൻ. കോളേജ് ഗവേഷണ കേന്ദ്രമാക്കിയാണ് സരിത ഗവേഷണത്തിന് രജിസ്റ്റർ ചെയ്തത്. സരിതയുടെ ഗൈഡ് ഡോ: മുകുന്ദദാസ് വർഷങ്ങൾക്കു മുമ്പ് തന്നെ കോളേജിൽ നിന്നും വിരമിച്ചിരുന്നു. കണ്ണൂർ സർവ്വകലാശാല മാനേജ്മെൻറ് സ്റ്റഡീസ് വകുപ്പ് പ്രൊഫസറെ പുതുതായി ഗൈഡ് ആയി നിയമിച്ചാണ് തിരക്കിട്ട് തീസിസ് സമർപ്പിച്ചത്.

സരിത നായർക്ക് ഇപ്പോൾ 48 വയസ്സ് പ്രായമുണ്ട്. കാലിക്കറ്റ് സർവകലാശാലയുടെ പരിധിയിൽ താമസിക്കുന്ന സരിത കണ്ണൂർ സർവ്വകലാശാലയിലായിരുന്നു പിഎച്ച്ഡി ക്ക് രജിസ്റ്റർ ചെയ്തത്. നിയമ വിരുദ്ധമായി സ്വരാജിന്റെ ഭാര്യ സരിത മേനോന് സർവ്വകലാശാല നൽകിയ പിഎച്ച്ഡി ബിരുദം റദ്ദാക്കണമെന്നും, കണ്ണൂർ സർവ്വകലാശാല കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നൽകിയ പിഎച്ച്ഡി ബിരുദങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണക്ക് നിവേദനം നൽകി.

Tags: SaveuniversitywifePHDm swarajCAMPAIGN
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies