ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയ പതാക താഴെയിറക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ.
ദേശീയ പതാക ആരെങ്കിലും വലിച്ചെറിഞ്ഞാൽ പൊറുക്കുന്ന രാജ്യമല്ല ഇന്ത്യയെന്ന് ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരെ ആഞ്ഞടിച്ച് ജയശങ്കർ പറഞ്ഞു.
‘കഴിഞ്ഞ മാസം ലണ്ടനിൽ ഒരു കൂട്ടം പ്രതിഷേധക്കാർ ഖാലിസ്ഥാനി പതാകകൾ വീശുകയും മുദ്രവാക്യങ്ങൾ മുഴക്കുകയും ചെയ്തു. പ്രതിഷേധക്കാർ ത്രിവർണ പതാക വലിച്ചെറിയുന്നതും ഇന്ത്യൻ ഹൈക്കമ്മീഷന്റെ മുകളിലൂടെ പറക്കുന്നത് കണ്ടെന്നും ചില വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഉടൻ തന്നെ അതിലും വലിയ ത്രിവർണ പതാകയാണ് ഹൈക്കമ്മീഷണർ കെട്ടിടത്തിൽ സ്ഥാപിച്ചിരിക്കുന്നത്’ ജയശങ്കർ പറഞ്ഞു.
‘വളരെയധികം ഉറച്ചതും ഒരുപാട് ഉത്തരാവാദിത്തങ്ങൾ ഉള്ളതുമായ ഇന്ത്യയാണ് ഇന്നുള്ളത്. ഇന്ത്യയുടെ ദേശീയ പതാക ആരെങ്കിലും അനാദരിക്കാൻ ശ്രമിച്ചാൽ പതാക കൂടൂതൽ വലുപ്പമുള്ളതാക്കും. ഇത് ഖാലിസ്ഥാൻ തീവ്രവാദികൾക്ക് മാത്രമുള്ള മുന്നറിയിപ്പല്ല ബ്രിട്ടീഷുകർക്കുമുള്ളതാണ്’ കേന്ദ്രമന്ത്രി ചുണ്ടിക്കാട്ടി. ലണ്ടനിലെ സംഭവത്തിൽ നയതന്ത്ര ദൗത്യത്തിന്റെ സുരക്ഷയിൽ ബ്രിട്ടീഷ് സർക്കാരിന്റെ വീഴ്ചയെയും ജയശങ്കർ രൂക്ഷമായി വിമർശിച്ചു.
Comments