പെൺകുട്ടിയുടെ വയറ്റിൽ നിന്നും 100 ഗ്രാം മുടി പുറത്തെടുത്ത് ഡോക്ടർമാർ. മുംബൈയിലെ ബായ് ജെർബായ് വാഡിയ ആശുപത്രിയിലാണ് വിചിത്രമായ സംഭവം. കടുത്ത വയറു വേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പെൺകുട്ടിയെ സ്കാനിംഗ് നടത്തിയപ്പോഴാണ് വയറിനുള്ളിൽ നിറയെ മുടി കുരുങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്.
മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് 100 ഗ്രാം മുടി പെൺകുട്ടിയുടെ വയറ്റിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തത്. സ്വന്തം മുടി തിന്നുന്ന അപൂർവ രോഗം പെൺകുട്ടിക്ക് ഉണ്ടായിരുന്നുവെന്നും എത്രയും വേഗം ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ കുടലിൽ തടസ്സമുണ്ടാകുകയും ദ്വാരം വീഴുകയും ചെയ്യുമായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു.
മുടി മറ്റ് ഭക്ഷണവസ്തുക്കൾ പോലെ വയറിൽ കിടന്ന് ദഹിക്കില്ല എന്നതാണ് പ്രശ്നം വഷളാകാൻ കാരണം. കുടൽ മുടി നിറഞ്ഞ് അടഞ്ഞതോടെ കഴിക്കുന്ന ഭക്ഷണമൊന്നും വയറിൽ എത്താതെയുമായി. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലും സമാനമായ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. യുപിയിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ (കെജിഎംയു) ഡോക്ടർമാർ 13 വയസ്സുകാരിയുടെ വയറിൽ നിന്ന് 400 ഗ്രാം മുടിയാണ് നീക്കം ചെയ്തത്.
















Comments