വെള്ളം കുടിക്കുക എന്നുള്ളത് മനുഷ്യന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ഒന്നാണ്. ആവശ്യത്തിന് ജലം ശരീരത്തിലെത്തിയില്ലെങ്കിൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാകും. അതിനാൽ വെള്ളം കൃത്യമായ ഇടവേളകളിൽ ശരീരത്തിലെത്തേണ്ടതുണ്ട്. പക്ഷെ ചില സമയത്ത് വെള്ളം കുടിക്കുന്നതും അപകടകരമാണെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഏറ്റവുമധികം ജലം അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥമാണ് പഴങ്ങൾ. അതുകൊണ്ട് തന്നെ ചില ഫ്രൂട്ട്‌സ് കഴിച്ചതിന് തൊട്ടുപിന്നാലെ വെള്ളം കുടിക്കുന്നത് അപകടമാണെന്നാണ് കണ്ടെത്തൽ. കാരണം പഴങ്ങൾ കഴിച്ചതിന് ശേഷം വെള്ളം കുടിക്കുമ്പോൾ ശരീരത്തിലെ പിഎച്ച് ലെവൽ വ്യത്യാസപ്പെടുകയും ദഹന പ്രക്രിയയെ സാവധാനമാക്കുകയും ചെയ്യുന്നു. ഇതുമൂലം ചിലപ്പോൾ വയറുവേദനയും അനുഭവപ്പെടാം.
ഇത്തരത്തിൽ ഏതൊക്കെ പഴങ്ങളാണ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം..
ചിലർ ഉപ്പുവിതറി പേരയ്‌ക്ക് കഴിക്കാറുണ്ട്. അങ്ങനെ ഉപ്പ് ചേർത്ത് കഴിക്കുമ്പോൾ ദാഹം അനുഭവപ്പെടാം. എന്നാൽ പേരയ്‌ക്ക് കഴിച്ചതിന് തൊട്ടുപിന്നാലെ വെള്ളം കുടിച്ചാൽ ദഹനപ്രശ്‌നങ്ങളുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇതുപോലെ തന്നെയാണ് നേന്ത്രപ്പഴവും. പഴം കഴിച്ച് വെള്ളം കുടിച്ചാലും ദഹനത്തെ ബാധിക്കും. പിയർ കഴിച്ചതിന് ശേഷം വെള്ളം കുടിച്ചാൽ ചുമയും ജലദോഷവും വന്നേക്കാം. ആപ്പിളും പ്രശ്‌നക്കാരൻ തന്നെയാണ്. ഗ്യാസ് ട്രബിളും ദഹന പ്രശ്‌നവും ഉണ്ടാകാൻ കാരണമാകുമെന്നാണ് പഠനം. മാതളനാരങ്ങ, പപ്പായ, തണ്ണിമത്തൻ എന്നിവയും ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട ഫ്രൂട്ടുകളാണ്.
Comments