ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടകൂടി. 697 ഗ്രാം സ്വർണവുമായി കൊളംബോയിൽ നിന്നുള്ള യാത്രക്കാരനാണ് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിന്റെ എയർ ഇന്റലിജൻസ് യൂണിറ്റിന്റെ പിടിയിലായത്.
എയർ ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊളംബോയിൽ നിന്ന് യുഎൽ 121 വിമാനത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 36 ലക്ഷം രൂപ വിലയുള്ള 697 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. തുടർന്ന് 1962-ലെ കസ്റ്റംസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം എയർ ഇന്റിലിജൻസ് യൂണിറ്റ് ചെന്നൈ വിമാനത്താവളത്തിൽ നിന്ന് 55.83 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറൻസി പിടികൂടിയിരുന്നു. സിംഗപ്പൂരിലേയ്‌ക്ക് പോയ രണ്ട് പേരെ പോലീസ് പിടികൂടിയിരുന്നു. ഇവരുടെ ബാഗേജ് പരിശോധിച്ചപ്പോൾ 55.83 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറൻസി കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
















Comments