ന്യൂഡൽഹി : ഭാരതീയ ജനതാ പാർട്ടിയുടെ 43-ാം സ്ഥാപക ദിത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യത്ത് പത്ത് ലക്ഷത്തിലധികം സ്ഥലങ്ങളിൽ പ്രദർശിപ്പിക്കും. ഏപ്രിൽ ആറിനാണ് ബിജെപി സ്ഥാപക ദിനമായി ആഘോഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ വിവിധ സ്ഥലങ്ങളിൽ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്.
ഡൽഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ പാർട്ടി അദ്ധ്യക്ഷൻ ജെ.പി നദ്ദ രാവിലെ പതാക ഉയർത്തും. തുടർന്ന് അദ്ദേഹം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയും പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യത്തിലുടനീളമുള്ള ബിജെപി കാര്യാലയങ്ങളിൽ പ്രത്യേക സ്‌ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്യും . ബിജെപി നേതാക്കൾ, പാർട്ടി ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
ബാബാ സാഹേബ് അബേദ്കർ ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ഏപ്രിൽ 4 മുതൽ ഏപ്രിൽ 14 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന സാമൂഹിക സൗഹാർദ്ദ പരിപാടികൾ പാർട്ടി നടപ്പിലാക്കുമെന്ന് ബിജെപി നേതാക്കൾ മാദ്ധ്യമങ്ങളോട് അറിയിച്ചു.
















Comments