റായ്പൂർ: ഛത്തീസ്ഗഡിലെ കവാർഡയിൽ വിവാഹസമ്മാനമായി ലഭിച്ച ഹോം തിയറ്ററർ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ വരനും വരന്റെ സഹോദരനും മരിച്ചു. നാല് പേർക്ക് പരിക്ക്.
കഴിഞ്ഞ ദിവസമായിരുന്നു ഹെമേന്ദ്ര മെരാവി എന്നയാളുടെ വിവാഹം. വിവാഹത്തിന് പിന്നാലെ മെരാവിയും കുടുംബവും തങ്ങൾക്ക് ലഭിച്ച സമ്മാനങ്ങൾ പരിശോധിക്കുകയായിരുന്നു. തുടർന്ന് ലഭിച്ച ഹോ തിയേറ്റർ പ്രവർത്തിപ്പിക്കുന്നതിനായി വൈദ്യുതി കണക്ട് ചെയ്ത ഉടൻ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ ഫ്‌ളാറ്റിന്റെ മേൽക്കൂരയും ചുമരുകളും തകർന്നു.
മെരാവി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇയാളുടെ സഹോദരൻ രാജ്കുമാറിനെ പരിക്കുകളോടെ ആശിപത്രിയിലെത്തിച്ചെങ്കലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഒന്നര വയസുള്ള കുട്ടി ഉൾപ്പെടെ നാല് പേർ ചികിത്സയിലാണ്.
















Comments