ന്യൂഡൽഹി : പന്ത്രണ്ടാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിൽ നിന്നും മുഗൾ ഭരണത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ നീക്കിയ എൻസിഇആർടി തീരുമാനത്തിനെതിരെ ഇസ്ലാമിസ്റ്റുകളുടെയും , ഇടത് സഹയാത്രികരുടെയും പ്രതിഷേധം . രജപുത്രരെ കുറിച്ചുള്ള പാഠഭാഗങ്ങളും പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട് .രജപുത്രന്മാർ എപ്പോഴും യുദ്ധങ്ങളിൽ തോൽക്കുന്നതിനാൽ അവരുടെ ചരിത്രം പഠിപ്പിക്കുന്നത് തെറ്റാണെന്നും ഇവർ ട്വീറ്റുകളിൽ പറയുന്നു.
രജപുത്രർ വായുവിൽ മാത്രമാണ് പോരാടിയതെന്നാണ് എഴുത്തുകാരൻ എൻ എസ് മാധവന്റെ ട്വീറ്റ് . പാഠപുസ്തകങ്ങളിൽ നിന്ന് മുഗളന്മാരെ ഒഴിവാക്കിയ ശേഷം, ചരിത്രം പഠിപ്പിക്കുന്നത് വിചിത്രമായിരിക്കും. അതുപോലെ, രജപുത്രർ എല്ലാവരുമായും യുദ്ധം ചെയ്തു പരാജയപ്പെട്ടു എന്നാണ് ചില ഇസ്ലാമിസ്റ്റുകളുടെ കമന്റുകൾ .
ഇൻഡോ-ഇസ്‌ലാമിക് നാഗരികതയുടെ സ്മരണ തന്നെ നശിപ്പിക്കാനും അതിന് പകരം അവരുടെ സ്വന്തം ഫിക്ഷനുകൾ സ്ഥാപിക്കാനും ഇന്ത്യൻ സർക്കാർ ലക്ഷ്യമിടുന്നു. എന്തുകൊണ്ടാണ് മുസ്ലീം ലോകം ഇതിനെതിരെ പ്രതികരിക്കാത്തതെന്നാണ് ചിലരുടെ ചോദ്യം .
മുഗൾ ഭരണാധികാരികളുടെ ചരിത്രം വ്യക്തമാക്കുന്ന പാഠശകലങ്ങളാണ് എൻസിഇആർടി നീക്കിയിരിക്കുന്നത് . തീംസ് ഓഫ് ഇന്ത്യൻ ഹിസ്റ്ററി- പാർട്ട് II എന്ന പുസ്തകത്തിലായിരുന്നു പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിരുന്നത്. അടുത്ത അദ്ധ്യയന വർഷം മുതൽ മുഗൾ ചരിത്രം ഒഴികെയുള്ള ഭാഗങ്ങൾ ആയിരിക്കും വിദ്യാർത്ഥികൾക്ക് പഠിക്കാനുണ്ടാകുക. പന്ത്രണ്ടാം ക്ലാംസ് വിദ്യാർത്ഥികളുടെ ചരിത്ര പുസ്തകത്തിന് പുറമേ പൊളിറ്റിക്കൽ സയൻസ് പുസ്തകങ്ങളും പരിഷ്‌കരിച്ചിട്ടുണ്ട്
Comments