നീലചിത്ര നടിക്ക് പണം നൽകിയെന്ന കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ. കോടതി നടപടികൾക്ക് വേണ്ടി അദ്ദേഹം സ്വയം ഹാജരായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ട്രംപിന് പിന്തുണയുമായി അനുകൂലികൾ തടിച്ചുകൂടിയതോടെ ന്യൂയോർക്കിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.
പോൺ സ്റ്റാറുമായുള്ള ബന്ധം ഒതുക്കി തീർക്കാൻ പണം നൽകിയെന്നാണ് കേസ്. ന്യൂയോർക്ക് കോടതിയിലെ നടപടിക്രമങ്ങൾക്ക് ശേഷം ട്രംപിനെ സ്വന്തം ജാമ്യത്തിൽ വിട്ടയക്കാനാണ് സാധ്യത. നിലവിൽ കോടതി നടപടികൾ പുരോഗമിക്കുകയാണ്.
ഇതോടെ ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട ആദ്യ യുഎസ് പ്രസിഡന്റ് കൂടിയാവുകയാണ് ട്രംപ്. ബിസിനസ് രേഖകളിൽ കൃത്രിമം കാണിച്ചതുൾപ്പെടെ 30ലധികം കേസുകളാണ് ട്രംപിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എല്ലാം അക്രമരഹിത കേസുകളായതിനാലാണ് സ്വന്തം ജാമ്യത്തിൽ അദ്ദേഹത്തെ വിട്ടയ്‌ക്കാനുള്ള സാധ്യതയേറുന്നത്. അതേസമയം, തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് തനിക്കെതിരെയുള്ള വേട്ടയാടലാണെന്നാണ് ഇക്കാര്യത്തിൽ ട്രംപിന്റെ പ്രതികരണം.
Comments