ഡൽഹി: രാമനവമി ദിനത്തോടനുബന്ധിച്ച് നടന്ന അക്രമങ്ങളുടെ പേരിൽ ഇന്ത്യയെ താഴ്‌ത്തികെട്ടാൻ പ്രസ്താവന പുറത്തിറക്കിയ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്(ഒഐസി) മറുപടി നൽകി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വർഗീയ ചിന്താഗതിയുടെ ഭാഗമായും ഇന്ത്യാ വിരുദ്ധ അജണ്ടയ്‌ക്കും വേണ്ടിയാണ് ഒഐസിയുടെ പ്രതികരണമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി തുറന്നടിച്ചു. ഒഐസി സെക്രട്ടേറിയറ്റ് നടത്തിയ പ്രസ്താവനയെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Our response to media queries on the statement issued by OIC Secretariat regarding India:https://t.co/CYtJely0hO pic.twitter.com/VnGUVyqXpf
— Arindam Bagchi (@MEAIndia) April 4, 2023
‘ഇന്ത്യയെപ്പറ്റി ഒഐസി സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. അവരുടെ വർഗീയ ചിന്തയുടെയും ഇന്ത്യാ വിരുദ്ധ അജണ്ടയുടെയും ഒരു ഉദാഹരണം കൂടിയാണിത്. ഇന്ത്യാ വിരുദ്ധ ശക്തികൾക്ക് വേണ്ടി സംസാരിക്കുകയാണ് ഒഐസി ചെയ്യുന്നത്’ എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. രാമനവമി ആഘോഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമ സംഭവങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ ഏകപക്ഷീയമായി അക്രമിക്കപ്പെടുകയാണെന്ന് വരുത്തി തീർക്കാൻ വേണ്ടി ഒഐസി ജനറൽ സെക്രട്ടറി കത്ത് പുറത്തിറക്കി മണിക്കൂറുകൾക്കകമാണ് ഇന്ത്യയുടെ ശക്തമായ പ്രതികരണം.
OIC General Secretariat Denounces Acts of Violence Against #Muslims in Several States in #India: https://t.co/jJ6a8AlzEG #NoToIslamophobia #EndIslamophobia pic.twitter.com/BxoRvk0wj4
— OIC (@OIC_OCI) April 4, 2023
‘ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന ഇസ്ലാമോഫോബിയയുടെയും വ്യവസ്ഥാപരമായ ലക്ഷ്യത്തിന്റെയും വ്യക്തമായ പ്രകടനമായ ഇത്തരം പ്രകോപനപരമായ അക്രമ പ്രവർത്തനങ്ങളെയും നശീകരണ പ്രവർത്തനങ്ങളെയും ഒഐസി ജനറൽ സെക്രട്ടറി അപലപിക്കുന്നു. ഇതിന് പ്രേരിപ്പിക്കുന്നവർക്കും കുറ്റവാളികൾക്കുമെതിരെ ശക്തമായ നടപടിയെടുക്കാൻ ഒഐസി ജനറൽ സെക്രട്ടറി ഇന്ത്യൻ അധികാരികളോട് ആവശ്യപ്പെടുന്നു. ഇത് രാജ്യത്തെ മുസ്ലീം സമുദായത്തിന്റെ സുരക്ഷ, അവകാശങ്ങൾ, അന്തസ്സ് എന്നിവ ഉറപ്പാക്കാൻ വേണ്ടിയാണ്’ എന്നും കത്തിൽ ഒഐസി പറയുന്നു. അതേസമയം, രാമനവി ഘോഷയാത്രകൾക്ക് നേരെ ആസൂത്രിത ആക്രമണമാണ് നടന്നത്. പലയിടങ്ങളിലും മുസ്ലീം പള്ളികളിൽ നിന്നുമാണ് ഘോഷയാത്രയ്‌ക്ക് നേരെ അക്രമം അഴിച്ചു വിട്ടത്. സംവത്തിൽ ശക്തമായ അന്വേഷണം നടക്കുകയാണ്.
Comments