'ഇന്ത്യാ വിരുദ്ധ അജണ്ടയുടെ ഭാ​ഗം'; രാമനവമി ദിനത്തിൽ നടന്ന അക്രമങ്ങളെപ്പറ്റി ഒഐസി നടത്തിയ പ്രസ്താവനയ്ക്ക് ശക്തമായ മറുപടി നൽകി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

‘ഇന്ത്യാ വിരുദ്ധ അജണ്ടയുടെ ഭാ​ഗം’; രാമനവമി ദിനത്തിൽ നടന്ന അക്രമങ്ങളെപ്പറ്റി ഒഐസി നടത്തിയ പ്രസ്താവനയ്‌ക്ക് ശക്തമായ മറുപടി നൽകി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2023, 06:45 am IST
FacebookTwitterWhatsAppTelegram

‍‍ഡൽഹി: രാമനവമി ദിനത്തോടനുബന്ധിച്ച് നടന്ന അക്രമങ്ങളുടെ പേരിൽ ഇന്ത്യയെ താഴ്‌ത്തികെട്ടാൻ പ്രസ്താവന പുറത്തിറക്കിയ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്(ഒഐസി) മറുപടി നൽകി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വർഗീയ ചിന്താഗതിയുടെ ഭാ​ഗമായും ഇന്ത്യാ വിരുദ്ധ അജണ്ടയ്‌ക്കും വേണ്ടിയാണ് ഒഐസിയുടെ പ്രതികരണമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി തുറന്നടിച്ചു. ഒഐസി സെക്രട്ടേറിയറ്റ് നടത്തിയ പ്രസ്താവനയെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Our response to media queries on the statement issued by OIC Secretariat regarding India:https://t.co/CYtJely0hO pic.twitter.com/VnGUVyqXpf

— Arindam Bagchi (@MEAIndia) April 4, 2023

‘ഇന്ത്യയെപ്പറ്റി ഒഐസി സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. അവരുടെ വർഗീയ ചിന്തയുടെയും ഇന്ത്യാ വിരുദ്ധ അജണ്ടയുടെയും ഒരു ഉദാഹരണം കൂടിയാണിത്. ഇന്ത്യാ വിരുദ്ധ ശക്തികൾക്ക് വേണ്ടി സംസാരിക്കുകയാണ് ഒഐസി ചെയ്യുന്നത്’ എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. രാമനവമി ആഘോഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമ സംഭവങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ ഏകപക്ഷീയമായി അക്രമിക്കപ്പെടുകയാണെന്ന് വരുത്തി തീർക്കാൻ വേണ്ടി ഒഐസി ജനറൽ സെക്രട്ടറി കത്ത് പുറത്തിറക്കി മണിക്കൂറുകൾക്കകമാണ് ഇന്ത്യയുടെ ശക്തമായ പ്രതികരണം.

OIC General Secretariat Denounces Acts of Violence Against #Muslims in Several States in #India: https://t.co/jJ6a8AlzEG #NoToIslamophobia #EndIslamophobia pic.twitter.com/BxoRvk0wj4

— OIC (@OIC_OCI) April 4, 2023

‘ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന ഇസ്ലാമോഫോബിയയുടെയും വ്യവസ്ഥാപരമായ ലക്ഷ്യത്തിന്റെയും വ്യക്തമായ പ്രകടനമായ ഇത്തരം പ്രകോപനപരമായ അക്രമ പ്രവർത്തനങ്ങളെയും നശീകരണ പ്രവർത്തനങ്ങളെയും ഒഐസി ജനറൽ സെക്രട്ടറി അപലപിക്കുന്നു. ഇതിന് പ്രേരിപ്പിക്കുന്നവർക്കും കുറ്റവാളികൾക്കുമെതിരെ ശക്തമായ നടപടിയെടുക്കാൻ ഒഐസി ജനറൽ സെക്രട്ടറി ഇന്ത്യൻ അധികാരികളോട് ആവശ്യപ്പെടുന്നു. ഇത് രാജ്യത്തെ മുസ്ലീം സമുദായത്തിന്റെ സുരക്ഷ, അവകാശങ്ങൾ, അന്തസ്സ് എന്നിവ ഉറപ്പാക്കാൻ വേണ്ടിയാണ്’ എന്നും കത്തിൽ ഒഐസി പറയുന്നു. അതേസമയം, രാമനവി ഘോഷയാത്രകൾക്ക് നേരെ ആസൂത്രിത ആക്രമണമാണ് നടന്നത്. പലയിടങ്ങളിലും മുസ്ലീം പള്ളികളിൽ നിന്നുമാണ് ഘോഷയാത്രയ്‌ക്ക് നേരെ അക്രമം അഴിച്ചു വിട്ടത്. സംവത്തിൽ ശക്തമായ അന്വേഷണം നടക്കുകയാണ്.

Tags: oicMinistry of External AffairsRam Navami violence
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies