ന്യൂഡൽഹി: കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ. രാഹുൽലിനെ അയോഗ്യനാക്കിയതിനെ തുടർന്ന് കോൺഗ്രസ് നടത്തുന്ന തുടർച്ചയായ പ്രതിഷേധത്തിനെതിരെയാണ് സിന്ധ്യ രൂക്ഷ പരാമർശവുമായി രംഗത്തെത്തിയത്. ഇത് ജനാധിപത്യത്തിനു വേണ്ടിയുളള പോരാട്ടമല്ല മറിച്ച് ഒരു വ്യക്തിയ്‌ക്ക് വേണ്ടി നടത്തുന്ന പോരാട്ടമാണെന്നും സിന്ധ്യ പരാമർശിച്ചു.
രാഷ്‌ട്രീയ ലക്ഷ്യത്തിനു വേണ്ടി കോൺഗ്രസ് എന്തുവേണമെങ്കിലും ചെയ്യും എന്നും ഇത് ജനാധിപത്യത്തിനു വേണ്ടിയുളള പോരാട്ടമല്ല ഒരു വ്യക്തിയ്ക്ക് വേണ്ടിയുളള പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നതെന്നും സിന്ധ്യ ചൂണ്ടിക്കാട്ടി.രാഹുലിന് കോൺഗ്രസിൽ പ്രത്യേക പിന്തുണ നൽകുന്നുട്ട്. അതുകൊണ്ടാണ് ജാമ്യത്തിനായി രാഹുൽ കോടതിയിലെത്തിയപ്പോൾ നേതാക്കന്മാർ എല്ലാവരും ഒപ്പമെത്തിയത്. കുറച്ച് ദിവസങ്ങളായി രാഹുലും കോൺഗ്രസും കോടതിയ്‌ക്ക് മേൽ സമ്മർദ്ദം ചെലുത്തുകയാണെന്നും സിന്ധ്യ ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഭീക്ഷണി മുഴക്കുകയാണ്, ഒരു വ്യക്തിക്ക് വേണ്ടിയുളള പോരാട്ടം എങ്ങനെ ജനാധിപത്യത്തിനു വേണ്ടിയുളള പോരാട്ടമായി മാറിയെന്നും അദ്ദേഹം ചോദിച്ചു. പാർലമെന്റെിന്റെ പ്രവർത്തനങ്ങളെ കോൺഗ്രസ് തടസ്സപ്പെടുത്തുകയാണ്. ആദ്യമായി പാർലമെന്റിൽ നിന്നും അയോഗ്യനാക്കപ്പെടുന്ന ആളല്ല രാഹുൽ. ജയലളിതയെയും അസംഖാനെയും നേരത്തെ അയോഗ്യരാക്കിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എന്തിനാണ് ഇതിനെതിരെ ഇത്രയധികം പ്രതിക്ഷേധം നടത്തുന്നതെന്നും. കറുത്ത വസ്ത്രം ധരിക്കുന്നതെന്നും,എന്തിനാണ് ആളുകൾ കരയുന്നതെന്നും അദ്ദേഹം ചോദിച്ചു.
2019 ൽ ലോക് സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കർണാടകയിലെ കോലാറിൽ പിന്നോക്ക സമുദായത്തിനെതിരെ വിവാദ പരാമർശം നടത്തിയ രാഹുലിനെ രണ്ട് വർഷത്തേക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് രാഹുൽ അയോഗ്യനാക്കപ്പെടുകയായിരുന്നു.
















Comments