രാജ്യത്തുടനീളം ഇന്ന്(ഏപ്രിൽ 6) ഹനുമാൻ ജയന്തി ആഘോഷിക്കുകയാണ്. ഭക്തർ ഈ ദിവസം ഹനുമാൻ കീർത്തനങ്ങൾ, സുന്ദരകാണ്ഡം എന്നിവ പരായണം ചെയ്തു കൊണ്ട് ഭവാന്റെ അനുഗ്രഹം തേടുന്നു. ജനങ്ങൾക്കൊപ്പം സെലിബ്രിറ്റികളും ഹനുമാൻ ജയന്തി ആഘോഷിക്കുകയാണ്. ഇപ്പോഴിതാ, ഹനുമാൻ ജയന്തി ആശംസകൾ നേർന്ന് രംഗത്ത് വന്നിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. തന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് താരം ആശംസ അറിയിച്ചിക്കുന്നത്.
ധ്യാന നിരതനായി ഇരിക്കുന്ന ഹനുമാൻ സ്വാമിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദൻ ആശംസ അറിയിച്ചിരിക്കുന്നത്. ‘ഹനുമാൻ ജയന്തി ആശംസകൾ, ജയ് ശ്രീറാം‘ എന്ന് ചിത്രത്തിന് തലക്കെട്ടായി കുറിച്ചിരിക്കുന്നു. ദിവസങ്ങൾക്ക് മുമ്പ് രാമനവമി ആശംസകളും താരം നേർന്നിരുന്നു. ഈ പോസ്റ്റും വൈറലായിരുന്നു. ശ്രീരാമന്റെ ചിത്രം പങ്കുവെച്ചായിരുന്നു ഉണ്ണിയുടെ ആശംസ.

ഹനുമാൻ ജയന്തി ആശംസിച്ച് കൊറോണ കാലത്ത് ഉണ്ണി മുകുന്ദൻ ഫേയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് വലിയ ചർച്ചയായിരുന്നു. പോസ്റ്റിന് താഴെ നടൻ സന്തോഷ് കീഴാറ്റൂർ ഇട്ട കമന്റാണ് അന്ന് വലിയ വിവാദം സൃഷ്ടിച്ചത്. വിശ്വാസികളെ കളിയാക്കി കൊണ്ടുള്ള കമന്റിന് ഉണ്ണി മുകുന്ദൻ തന്നെ ശക്തമായ മറുപടിയും നൽകിയിരുന്നു.
















Comments