വാഷിംഗ്ടൺ: ലോകത്ത് ജനാധിപത്യം വെല്ലുവിളികൾ നേരിടുന്നുവെന്ന് തായ്‌വാൻ പ്രസിഡൻ് സായ് ഇങ് വെൽ. ജനാധിപത്യത്തിന്റെ ശോഭ ആരാലും തകർക്കാൻ കഴിയില്ലെന്നും. അതിന്റെ ശോഭ എക്കാലവും നിലനിൽക്കുമെന്നും കാലിഫോർണിയയിലെ സിമി വാലിയിലെ റൊണാൾഡ് റീഗൻ പ്രസിഡൻഷ്യൽ ലൈബ്രറിയിൽ മാദ്ധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സായ് ഇങ് വെൽ.
സമാധാനവും ജനാധിപത്യവും സമാനതകളില്ലാത്ത വെല്ലുവിളികൾ നേരിടുന്നുണ്ട്. ജനാധിപത്യത്തിന് വെല്ലുവിളികൾ ഉയരുന്ന ലോകത്താണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. അമേരിക്കൻ പ്രതിനിധി സഭാ സ്പീക്കറുമായുള്ള കൂടിക്കാഴ്‌ച്ച തായ്‌വാൻ- യുഎസ് ബന്ധത്തെ കൂടുതൽ ശക്തമാക്കി. നിലവിലെ തായ്‌വാനിലെ സ്ഥിതിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്‌ക്കുന്ന യുഎസിന്റെ നിലപാടിനോട് നന്ദിയുണ്ടെന്നും സായ് ഇങ് വെൽ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ലോകത്തിന് അനിവാര്യമാണ്. സാമ്പത്തിക സ്വാതന്ത്രവും സമാധാനവും പ്രദേശിക സ്ഥിരതയും നിലനിർത്തുന്നത് നിർണായകമാണെന്നും മെക്കാർത്തി പറഞ്ഞു.
തായ്‌വാൻ -യുഎസ് ബന്ധത്തിൽ താക്കീതുമായി പലതവണ ചൈന രംഗത്തെത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം
ചൈനയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ഹാനിക്കുന്നതാണെന്നും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ചൈന മുന്നറിയിപ്പ് നൽകി.
















Comments