കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ ഷാരൂഖ് സെയ്ഫിയ്‌ക്കെതിരെ യുഎപിഐ ചുമത്തിയേക്കും. കോടതിയിൽ ഹാജരാക്കും മുൻപ് ഇതിന് തീരുമാനം ഉണ്ടാകും. സെക്ഷൻ 15,16 എന്നിവയാണ് ചുമത്തുക. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് യുഎപിഐ സെക്ഷൻ 16. ഇന്ന് പുലർച്ചെയാണ് പ്രതിയെ കോഴിക്കേടെത്തിച്ചത്. അതിനിടെ പ്രതിയെ കൊണ്ടുവന്ന വാഹനത്തിന്റെ ടയർ പഞ്ചറായി. കണ്ണൂർ മേലൂരിന് സമീപം കാടാച്ചിറയിൽ വെച്ചാണ് ടയർ പഞ്ചറായത്. ഒരു മണിക്കൂറിലധികം ഇവിടെ കിടന്ന ശേഷമാണ് വേറൊരു വാഹനമെത്തിച്ചത് പ്രതിയെ അതിൽ കയറ്റി കോഴിക്കോട്ടെയ്‌ക്ക് എത്തിച്ചത്.
കേസിൽ ഇയാൾ പറയുന്ന മൊഴികളിൽ വൈരുധ്യമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിനെ ഷാരൂഖ് ശാസ്ത്രീയമായി നേരിടുന്നുവെന്നാണ് പോലീസ് വിലയിരുത്തൽ. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങളോട് ഷാരൂഖ് സഹകരിക്കുന്നുണ്ടെങ്കിലും അന്വേഷണ സംഘത്തെ വഴി തെറ്റിക്കാൻ നീക്കം നടക്കുന്നതായാണ് പോലീസ് സംശയിക്കുന്നത്. മൊഴികൾ പഠിച്ച് പറയുന്നുവെന്നും പോലീസ് നിഗമനമുണ്ട്.
കൃത്യം നടത്തിയത് ഒറ്റയ്‌ക്കാണ് എന്നാണ് ഷാരൂഖ് ആദ്യം നൽകിയ മൊഴി. എന്നാൽ തനിക്ക് ലഭിച്ച നിർദ്ദേശങ്ങൾ പ്രകാരമാണ് കൃത്യം നടത്തിയതെന്നാണ് മഹാരാഷ്‌ട്ര പോലീസിന് ഷാരൂഖ് നൽകിയ മൊഴി. അക്രമത്തിന് പിന്നിൽ മറ്റാരുമില്ലെന്നും താൻ മാത്രമാണ് ഉത്തരവാദിയെന്നുമാണ് കേരളാ പോലീസിനോട് ഷാരൂഖ് പറഞ്ഞത്. തന്റെ കുബുദ്ധിയിൽ ചെയ്ത് പോയതാണെന്നും ഇയാൾ പറുന്നു.
















Comments