കോഴിക്കോട് : എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ തീവച്ച കേസിൽ പിടിയിലായ ഷഹറൂഖ് സെയ്‌ഫിയുടെ ജീവിതചര്യകളിൽ അടുത്തിടെ ഉണ്ടായത് വലിയ മാറ്റങ്ങളെന്ന് സൂചന .
ഷഹറൂഖ് സെയ്‌ഫിയുടെ ഷഹീൻ ബാഗിലെ വീട്ടിൽ നിന്ന് ചില രേഖകളും ഡയറിയുടെ പേജുകളും കേരള പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ രേഖകൾ പരിശോധിച്ചതിലുടെ ഞെട്ടിക്കുന്ന ചില വിവരങ്ങളാണ് പുറത്തു വരുന്നത്. ഷാരൂഖ് പരിവർത്തനത്തിന് വിധേയനയെന്ന സൂചനകളാണ് ഈ തെളിവുകളിൽ നിന്ന് പൊലീസിന് ലഭിച്ചിരിക്കുന്നത്
2022 ജൂണിൽ സിഗരറ്റ് ഉൾപ്പെടെയുള്ള മറ്റ് ദുശ്ശീലങ്ങൾ ഷാരൂഖ് ഉപേക്ഷിച്ചതായാണ് വിവരം. ഇത് മാത്രമല്ല മുടങ്ങാതെ നിസ്കരിക്കാനും ആരംഭിച്ചിരുന്നു. എന്നാൽ ഷാരൂഖ് ഇതുവരെ ഡൽഹിയിൽ നിന്ന് മറ്റെങ്ങോട്ടും പോയിട്ടില്ലെന്നും മറ്റാരോ ഷഹറൂഖിനൊപ്പം ഉണ്ടെന്നുമാണ് പിതാവ് ഫക്രുദീൻ പറയുന്നത് .
ഷാരൂഖിനെതിരെ കേരള പൊലീസ് ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. റെയിൽവേ നിയമപ്രകാരവും റെയിൽവേ പൊലീസും കേസെടുത്തിട്ടുണ്ട്. മറുവശത്ത്, യുഎപിഎ പ്രകാരം ഷാരൂഖിനെതിരെ നടപടിയെടുക്കാൻ ഏജൻസികൾ ആലോചിക്കുന്നുണ്ടെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.
കേസിൽ തീവ്രവാദ ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുന്നു. ഇയാളെ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയനാക്കിയപ്പോൾ തീവ്രവാദ ബന്ധം സംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയ ഇയാളെ കേരള പൊലീസിന് കൈമാറിയിരിക്കുകയാണ്.
















Comments