കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ മുഖ്യപ്രതി ഷാരൂഖ് സെയ്ഫിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. മൂന്ന് പേരുടെ മരണത്തിൽ പ്രതിയ്‌ക്ക് പങ്കുണ്ടെന്ന് കണ്ടെത്തലിനെ തുടർന്നാണ് ഇത്. നിലവിൽ യുഎപിഐ ചുമത്തിയിട്ടില്ലെന്നാണ് സൂചന. പ്രതിയെ 14 ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. മജിസ്‌ട്രേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയാണ് ഏപ്രിൽ 28 വരെ റിമാൻഡ് ചെയ്തത്. പ്രപതിയുടെ ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലടുത്താണ് കോടതി നടപടികൾ ആശുപത്രിയിലേക്ക് മാറ്റിയത്.
പ്രതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് വിദഗ്ധ സംഘം റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെ ഇയാളെ ഡിസ്ചാർജ് ചെയ്യുമെന്നാണ്് വിവരം. ഇന്നലെ നടത്തിയ പരിശോധനയിൽ പ്രതിയ്‌ക്ക മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഡിസ്ചാർജ് ചെയ്യുന്നതിന് പിന്നാലെ പ്രതിയെ ജയിലിലേക്ക് മാറ്റും. പ്രതിയെ റിമാൻഡ് ചെയ്തതോടെ അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ഷാരൂഖ് സെയ്ഫിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം.
തീയിട്ട സംഭവത്തിൽ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഷാരൂഖ് സെയ്ഫി നൽകുന്നത്. തനിക്ക് പ്രേരണ നൽകിയത് മറ്റൊരാളാണെന്നാണ് ഷാരൂഖ് സെയ്ഫി മഹാരാഷ്‌ട്ര എടിഎസ് നൽകിയ മൊഴി. എന്നാൽ കൃത്യം നടത്തിയത് ഒറ്റയാക്കാണെന്നാണ് കേരള പോലീസിന് നൽകിയ വിവരം. അതിനാൽ തന്നെ പ്രതിയെ വിസശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്നാണ് അന്വേഷണസംഘം പറയുന്നത്. ബുധനാഴ്ചയാണ് ഷാരൂഖ് സെയ്ഫിയെ രത്‌നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്ന് അജ്മറിലേക്ക് പോകാനിരിക്കെയാണ് ഇയാളെ പിടികൂടിയത്.
















Comments