ന്യൂഡൽഹി : കരസേനയിൽ ഇനി വനിതാ ഉദ്യോഗസ്ഥരും. ആദ്യ വനിതാ ബാച്ച് ഉദ്യോഗസ്ഥർ മേയ് മാസത്തിൽ ചേരുമെന്ന് ഉദ്യോസ്ഥർ അറിയിച്ചു. ചെന്നൈയിൽ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ (ഒടിഎ) നിന്ന് ഏകദേശം 40-ഓളം വനിതാ ഉദ്യോസ്ഥരാണ് പരിശീലനം പൂർത്തിയാക്കിയത്. ജനുവരിയിലാണ് റെജിമെന്ററി ഓഫ് ആർട്ടിലറിയിലേയ്‌ക്ക് സ്ത്രീകളെ ഉൾപ്പെടുത്താൻ കരസേന തീരുമാനിച്ചത്.
ആർട്ടിലറി റെജിമെന്ററി ആരംഭിച്ചത് മുതൽ സ്ത്രീകളെ കൂടി ഉൾപ്പെടുത്താൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചിരുന്നു. തുടർന്നാണ് വനിതാ ഉദ്യോഗസ്ഥരെ കൂടി ആർട്ടിലറിയിലേയ്‌ക്ക് സൈന്യം പ്രവേശിപ്പിച്ചത്. സൈന്യത്തിന്റെ രണ്ടാമത്തെ വലിയ വിഭാഗമാണ് ആർട്ടിലറി റെജിമെന്ററി. മിസൈലുകൾ, തോക്കുകൾ, റോക്കറ്റ് ലോഞ്ചറുകൾ തുടങ്ങിയവയാണ് ആർട്ടിലറിയിൽ ഉൾപ്പെടുന്നത്. ഇന്ത്യൻ കരസേനയിൽ ഏകദേശം 1,705 വനിതാ ഓഫീസർമാരാണുള്ളത്. സായുധ സേന മെഡിക്കൽ സേവനങ്ങൾക്ക് പുറമേ ആർമി എഡിജ്യൂക്കേഷൻ കോർപ്സ്, കോർപ്സ് ഓഫ് എഞ്ചീനിയേഴ്സ്, കോർപ്സ് ഓഫ് സിഗനൽസ്, ആർമി ഏവിയേഷൻ കോർപ്സ് തുടങ്ങിയവ കരസേനയുടെ വിവിധ സേനകളാണ്.
2016 ജൂണിൽ മൂന്ന് വനിതാ ഓഫീസർമാരെ യുദ്ധവിമാന പൈലറ്റുമാരായി നിയോഗിച്ചിരുന്നു. അന്ന് മുതൽ സ്ത്രീകളെ യുദ്ധങ്ങളിൽ റോളുകളിൽ ഉൾപ്പെടുത്തമമെന്നും സൈന്യം അറിയിച്ചിരുന്നു. ഐഎഎഫിൽ 15 വനിതകളെയാണ് യുദ്ധവിമാന പൈലറ്റുമാരായി നിയോഗിച്ചിരിക്കുന്നത്. സൈന്യത്തിലെ എല്ലാ വിഭാഗങ്ങളിലും വനിതാ ഓഫീസർമാരെ ഉൾപ്പെടുത്തിയിട്ടുണ്ട്.
















Comments