അയോദ്ധ്യ : 155 രാജ്യങ്ങളിലെ നദികളിൽ നിന്നുള്ള ജലം കൊണ്ട് രാം ലല്ലയുടെ ജലാഭിഷേകം നടത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഏപ്രിൽ 23 നാണ് അദ്ദേഹം രാം ലല്ലയുടെ ജലാഭിഷേകം നടത്തുന്നതെന്ന് രാമക്ഷേത്ര നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന സംഘടനയുടെ ജനറൽ സെക്രട്ടറി ചമ്പത് റായ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആദിത്യനാഥിന്റെയും നേതൃത്വത്തിൽ ക്ഷേത്രത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ചമ്പത് പറഞ്ഞു. ത്രിപുര ബിജെപി പ്രഭാരിയും ശ്രീരാമഭക്തനുമായ വിജയ് ജോളിയുടെ നേതൃത്വത്തിലുള്ള സംഘം 155 രാജ്യങ്ങളിലെ നദികളിൽ നിന്നുള്ള ജലം അഭിഷേകത്തിനായി യോഗി ആദിത്യനാഥിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആദിത്യനാഥും ചേർന്ന് ഏപ്രിൽ 23ന് മണിറാം ദാസ് ചൗനി ഓഡിറ്റോറിയത്തിൽ ‘ജല കലശ’ത്തിന്റെ പൂജ നടത്തും. പാകിസ്താനിലെ രവി നദി ഉൾപ്പെടെ 155 രാജ്യങ്ങളിലെ നദികളിൽ നിന്ന് ശേഖരിക്കുന്ന ജലമാണ് കലശത്തിൽ ഉണ്ടാവുക.
















Comments