ലഖ്‌നൗ: കോൺഗ്രസിലെ കുടുംബാധിപത്യത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജനാധിപത്യം അപകടത്തിലാണെന്ന് കോൺഗ്രസ് പറയുന്നു, എന്നാൽ ഒരു കുടുംബത്തിന്റെ സ്വേച്ഛാധിപത്യം, രാജവാഴ്‌ച്ച എന്നീ ആശയങ്ങളാണ് കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്നതെന്നും അമിത് ഷാ വിമർശിച്ചു. ഉത്തർപ്രദേശിലെ കൗശാമ്പി ഫെസ്റ്റിവൽ-2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിയുടെ അയോഗ്യതയെ തുടർന്ന് കോൺഗ്രസ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പ്രതിഷേധങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പാർലമെന്റിൽ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമായി കറുത്തവസ്ത്രം ധരിച്ച് സഭാനടപടികൾ അലങ്കോലപ്പെടുത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യം വെല്ലുവിളിയിലാണെന്ന് കോൺഗ്രസ് പറയുന്നു എന്നാൽ ഒരു കുടുംബത്തിനെ ആശ്രയിച്ചു നിൽക്കുന്ന അവസ്ഥയാണ് കോൺഗ്രസിനെ അപകടത്തിലാക്കുന്നതെന്നും ഷാ ചൂണ്ടിക്കാട്ടി.
ഒരു ദിവസത്തെ സന്ദർശനത്തിനാണ് അമിത് ഷാ ഉത്തർപ്രദേശിൽ എത്തിയത്. അസംഗഢിൽ 4,567 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടൽ കർമ്മവും അദ്ദേഹം നിർവഹിച്ചു.
















Comments