എറണാകുളം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44,640 രൂപയാണ്. ഗ്രാമിന് 5,580 ആണ്.
ചൊവ്വാഴ്ച സർവ്വകാല റെക്കോർഡിലെത്തിയ സ്വർണവില കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി 360 രൂപയുടെ കുറവാണുണ്ടായത്. ഇന്നലെ ഗ്രാമിന് പത്ത് രൂപ കുറഞ്ഞിരുന്നു.
Comments