തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ഇടതുപക്ഷത്തിലേക്ക് ക്ഷണിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കോൺഗ്രസിൽ പ്രവർത്തിക്കുന്ന മതനിരപേക്ഷ മനസുകൾ നിരവധിയാണെന്നറിയാം. ബിജെപി വിരുദ്ധ പോരാട്ടത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ അസംതൃപ്തരണെന്നുമറിയാം. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വാതിലുകൾ എന്നും നിങ്ങൾക്കായി തുറന്നിട്ടിരിക്കുകയാണെന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞത്.
കേരളത്തിൽ കോൺഗ്രസിന്റെ പല നേതാക്കളും ബിജെപിയിലേക്ക് പോകാതെയിരിക്കുന്നത് ഇവിടത്തെ രാഷ്‌ട്രീയ സാഹചര്യമാണ്. ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിദ്ധ്യവും അതിലൂടെ സംരക്ഷിക്കപ്പെടുന്ന മതനിരപേക്ഷ പാരമ്പര്യവുമാണ് കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യത്തിന്റെ പ്രത്യേകതയെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. ബിജെപിയിലേക്ക് പോയ മുൻ മുഖ്യമന്ത്രിമാരുടെ ലിസ്റ്റും പോസ്റ്റിൽ ചേർത്തിട്ടുണ്ട്.
















Comments