തിരുവനന്തപുരം: കാർ ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനായുള്ള റോഡ് ടെസ്റ്റ് നടത്തുന്ന വാഹനത്തിൽ ഇനി ഒന്നിലധികം പേർക്ക് പ്രവേശിക്കാം. ഇത് സംബന്ധിച്ച് ഉത്തരവ് ട്രാൻസ്‌പോർട്ട് കമ്മീഷണർ പുറത്തിറക്കി.
ലോക്ഡൗണിന് ശേഷം ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചപ്പോൾ റോഡ് ടെസ്റ്റിന് ഒരാളെ മാത്രമാണ് അനുവദിച്ചിരുന്നത്. ആ നിയന്ത്രണമാണ് ഇപ്പോൾ നീക്കിയത്. ഡ്രൈവിംഗ് ടെസ്റ്റിനായി പുരുഷ ഇൻസ്‌പെക്ടർമാർക്കൊപ്പം യാത്ര ചെയ്ത വനിതകൾ ലൈംഗീക അതിക്രമത്തിന് ഇരയായ സംഭവങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണം ഒഴിവാക്കിയത്.
ഡ്രൈവിംഗ് ടെസ്റ്റിന് വാഹനത്തിൽ ഒന്നിലധികം പേരെ അനുവദിക്കമണമെന്നാവശ്യപ്പെട്ട് വെഹിക്കിൾ ഇൻസ്‌പെക്ടർ അസോസിയേഷനും രംഗത്ത് വന്നിരുന്നു.
















Comments