ജയ്പൂർ: രാജ്യം വിശ്വ ഗുരുവാകുക എന്നതിനർത്ഥം എല്ലാ മേഖലയും പൂർണതയിലെത്തുകയാണെന്ന്് ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. ഭാരതം ലോകഗുരുവാകണമെങ്കിൽ എല്ലാവരും ശക്തരായിരിക്കണം. സമൂഹം മുഴുവൻ തന്റേതാണെന്ന കാഴ്ചപ്പാട് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഒരു വിഭാഗവും പിന്തള്ളപ്പെട്ടവരോ ദുർബലരോ ആകാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയ്പൂരിൽ നടന്ന രാഷ്‌ട്ര സേവാ സംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേവനം മനുഷ്യത്വത്തിന്റെ സ്വാഭാവിക പ്രകടനമാണ്. സത്യത്തിന്റെ നേരിട്ടുള്ള സാക്ഷാത്കാരമാണ് സേവനം. ഈ അർത്ഥത്തിൽ സേവനമാണ് സൗഹാർദ്ദത്തിന്റെ മാർഗ്ഗം. രാഷ്‌ട്രസുരക്ഷ പോലെ തന്നെ പ്രധാനമാണ് ദേശവാസികളുടെ സേവനവും. സേവനത്തിന്റെ മന്ത്രം നമ്മുടെ രാഷ്‌ട്രത്തിൽ ആദ്യ നാളുകൾ മുതലെയുണ്ട്. സേവനം സ്വാർത്ഥമല്ല, മത്സരവുമല്ല. ഭാരതത്തിന്റെ തെക്കൻ മേഖലകളിൽ സന്ന്യാസിമാർ നടത്തുന്ന സേവന പ്രവർത്തനങ്ങൾ മിഷനറിമാരുടെ സേവനത്തേക്കാൾ കൂടുതലാണെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ജയ്പൂരിൽ നടക്കുന്ന മൂന്നാമത് സേവാ സംഗമത്തിൽ രാജ്യത്തെ 800-ലധികം സന്നദ്ധ സേവന സംഘടനകളിൽ നിന്നായി 3,000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സ്വാശ്രയത്വം, സാമൂഹിക വിഷയങ്ങൾ എന്നീ വിഷയങ്ങൾ സേവാസംഗമത്തിൽ ചർച്ചയാകും. സേവാസംഗസമത്തിൽ ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാലെ, സഹസർകാര്യവാഹ് സിആർ മുകുന്ദ്, സുരേഷ് ഗോപി, സംരംഭകൻ നർസി റാം കുലരിയ, സ്വാമി മാധവനന്ദ്, സ്വാമി മഹേശ്വരാനന്ദ, പാർലമെന്റ് അംഗം ദിയാ കുമാരി, വ്യവസായി അശോക് ബഗംല എന്നിവർ പങ്കെടുക്കും.
















Comments