ന്യൂഡൽഹി: തീവ്രവാദത്തിന്റെ കേന്ദ്രമായ അസംഗഡിനെ വികസനത്തിന്റെ പാതയിൽ എത്തിച്ചത് ബിജെപി സർക്കാരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉത്തർപ്രദേശിന്റെ മുഖച്ഛായ തകർത്തിരുന്നുവെന്നും യോഗി ആദിത്യനാഥിന്റെ പ്രവർത്തനങ്ങളിലൂടെ പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി.അസംഗഡിൽ നടത്തിയ റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
2017ൽ ഉത്തർപ്രദേശിനെ തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രമായാണ് അറിയപ്പെട്ടിരുന്നത്. പണ്ട് കാലങ്ങളിൽ ഉത്തർപ്രദേശിൽ താമസിച്ചിരുന്നപ്പോൾ വൈദ്യുതി ഉണ്ടായിരുന്നില്ല. റംസാൻ മാസങ്ങളിൽ മാത്രമേ അവിടെ 24 മണിക്കൂറും വൈദ്യുതി സേവനം ലഭ്യമായിരുന്നുളളു. എന്നാൽ ഇന്ന് സ്ഥിതിഗതികൾ മാറിയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ക്രമസമാധന നില തകർന്ന കേന്ദ്രമായിരുന്ന അസംഗഡ് ഇന്ന് വികസനത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്‌ക്കെതിരെ കോൺഗ്രസ് പാർലമെന്റിൽ നടത്തുന്ന പ്രതിക്ഷേധങ്ങളെയും അദ്ദേഹം വിമർശിച്ചു. പരിപാടിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് തുടങ്ങിയവർ പങ്കെടുത്തു.
















Comments