ശ്രീനഗർ: കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ വെച്ചാണ് മന്ത്രി സഞ്ചരിച്ചിരുന്ന വാഹനത്തെ ട്രക്ക് ഇടിച്ചത്. വാർത്താ ഏജൻസിയായ എഎൻഐയാണ് അപകടത്തിന്റെ വാർത്ത റിപ്പോർട്ട് ചെയ്ത്.
അപകടത്തിൽ കേന്ദ്രമന്ത്രിക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ല എന്നാണ് റിപ്പോർട്ട്. ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ വെച്ചാണ് കേന്ദ്രമന്ത്രി സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നും കിരൺ റിജിജുവിനെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചുവെന്നും പോലീസും വ്യക്തമാക്കി.
Comments