ലക്നൗ : ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഘടിപ്പിക്കുന്ന ജനതാ ദർശൻ പരിപാടി വൻ വിജയത്തിലേക്ക് നീങ്ങുന്നു. ഗോരഖ്നാഥ് ക്ഷേത്രത്തിൽ മഹന്ത് ദിഗ്വവിജയനാഥ് സ്മൃതി ആഡിറ്റോറിയത്തിൽ തുടർച്ചയായി രണ്ടാം ദിവസവമാണ് പരിപാടി നടക്കുന്നത്. ഇതിന്റെ ഭാഗമായി 500-ഓളം പേരുടെ പരാതികളാണ് തീർപ്പാക്കിയത്. ജനതാ ദർശന്റെ ഭാഗമായി സംസ്ഥാനത്ത് ഇതിനോടകം നിരവധി പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്.
ജനതാ ദർശൻ പരിപാടിയുടെ ഭാഗമായി പരാതി നൽകിയവരിൽ അർഹതപ്പെട്ട എല്ലാവർക്കും സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് ഉറപ്പാക്കാൻ സർക്കാർ
അർപ്പണബോധത്തോടെ പ്രവർത്തിക്കന്നുണ്ടെന്ന് അദ്ദേഹം ഊന്നി പറഞ്ഞു. സാധാരണക്കാരുടെ പരാതികളിൽ വേണ്ടവിധത്തിലുള്ള നടപടി സ്വീകരിക്കണമെന്ന് അഡിമിനിസ്ടേറ്റീകളും പോലീസ് ഉദ്യോഗസ്ഥർക്കും യോഗി നിർദ്ദേശങ്ങൾ നൽകി . പരിപാടിയിൽ പങ്കെടുത്ത എല്ലാവരുടെയും പരാതികൾ സ്വീകരിക്കുകയും അതേ സമയം അതിന് വേണ്ട നടപടികൾ എത്രയും പെട്ടന്ന് പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികളോട് മുഖ്യമന്ത്രി നിർദേശിച്ചു. ജനങ്ങളുമായി നടത്തിയ സംവാദത്തിനിടിയിൽ സ്ത്രീകൾക്കു വേണ്ട ആനുകൂല്യങ്ങളും പദ്ധതികളും സമയബന്ധിതമായി നടപ്പിലാക്കണമെന്ന് ആളുകൾ യോഗിയോട് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ ഭവനരഹിതരായവർക്ക് വീടുകൾ നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. മുഖ്യമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ജനങ്ങൾക്ക് വീട് വയ്‌ക്കാനുള്ള ക്രമീകരണങ്ങൾ നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു . ചികത്സക്ക് വേണ്ട സാമ്പത്തിക സഹായങ്ങൾ നൽകുമെന്ന് യോഗി ഉറപ്പ് നൽകി.
Comments