ചേർപ്പ്: രാത്രി വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ കൊലപ്പെടുത്തിയ പ്രതിയുമായി മുംബയിൽ നിന്ന് കേരളത്തിലേക്ക് തിരിച്ച് കേരള പോലീസ്. ചിറയ്‌ക്കലിൽ സ്വകാര്യ ബസ് ഡ്രൈവറെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയുമായി ട്രെയിൻ മാർഗമാണ് വരുന്നത്. ചിറയ്‌ക്കൽ കോട്ടം നെല്ലിപ്പറമ്പിൽ രാഹുലി(34) നെ ഇന്നലെയാണ് മുംബയ് വിമാനത്താവളത്തിൽ വച്ച് പിടികൂടിയത്.
കഴിഞ്ഞ മാസമാണ് മമ്മസ്രയിലത്ത് സഹാറിനെയാണ് രാഹുലി മർദിച്ചു കൊലപ്പെടുത്തിയത്. തുടർന്ന് ഒളിവിൽ പോയ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതാണ് അറസ്റ്റിന് സഹായകമായത്. ഗൾഫിൽ നിന്ന് വരുന്നതിനിടെ എമിഗ്രേഷൻ വിഭാഗം രാഹുലിനെ പിടികൂടുകയായിരുന്നു. പിന്നാലെ പോലീസിന് കൈമാറി. പ്രതിയെ നാളെ തൃശൂരിൽ എത്തിക്കും.
കഴിഞ്ഞ ഫെബ്രുവരി 18ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വനിതാസുഹൃത്തിനെ കാണാനെത്തിയപ്പോൾ സഹാറിനെ രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം മർദിച്ചു. പ്രതികളെ സഹായിച്ചവരടക്കം 14പേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. തുടർന്ന് വനിതാ സുഹൃത്തിനെയടക്കം നിരവധി പേരെ ചോദ്യം ചെയ്‌തിരുന്നു. കേസിൽ സദാചാര കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂർക്കനാട് സ്വദേശി കാരണയിൽ വീട്ടിൽ ജിഞ്ചുവാണ് ഇനി പിടിയിലാകാനുള്ളത്.
Comments