ന്യൂഡൽഹി : പഞ്ചാബിലെ ഫഗവാഡയ്‌ക്ക് സമീപം എൻആർഐയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഫഗവാഡയ്‌ക്കു സമീപമുള്ള ജഗ്ദപൂർ ജട്ട ഗ്രാമത്തിൽ താമസിക്കുന്ന ജസവീന്ദർ സിംഗ് പാഗ്‌ലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അമൃത് പാൽ മറാനിയ ഗ്രാമത്തിൽ നിന്ന് രക്ഷപ്പെട്ടത്തിനു ശേഷം പഞ്ചാബ് പോലീസ് നടത്തുന്ന ആദ്യ അറസ്റ്റാണ് ഇത്.
മാർച്ച് 28-നാണ് ഹോഷിയാപൂരിലെ മറാനിയ ഗ്രാമത്തിൽ നിന്നാണ് അമൃത്പാൽ സിംഗും അദ്ദേഹത്തിന്റെ കൂട്ടാളി പപ്പൽ പ്രീതി സിംഗും രക്ഷപ്പെട്ടത്. ഇരുവരും രക്ഷപ്പെട്ടത്തിനെ തുടർന്ന് പോലീസ് തൂടർച്ചയായി തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതേ തുടർന്നാണ് എൻആർഐയെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് അമൃത് പാൽ സിംഗിനും അദ്ദേഹത്തിന്റെ കൂട്ടാളിയായ പപ്പൽ പ്രീത് സിംഗിനുമെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി പോലീസ് വ്യക്തമാക്കി. ഈ കേസിൽ മറ്റ് നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
പഞ്ചാബിൽ നിന്ന് അമൃത് പാൽ കടന്നതായി സ്ഥിരീകരിച്ചത്തോടെ പോലീസ് അയൽ സംസ്ഥാനങ്ങളിലേയ്‌ക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. അമൃത്പാൽ സിംഗുമായി ബന്ധമുള്ള നൂറോളം പേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തു.
Comments