ന്യൂഡൽഹി : വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഏപ്രിൽ 10 മുതൽ 15 വരെ ഉഗാണ്ട, മൊസാംബിക്ക് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദേശകാര്യമന്ത്രി ഇരു രാജ്യങ്ങളിലും സന്ദർശനം നടത്തുന്നത്.
ഏപ്രിൽ 10 മുതൽ 12 വരെ ഉഗാണ്ടയിലാണ് ആദ്യം സന്ദർശനം നടത്തുന്നത്. സന്ദർശന വേളയിൽ ഉഗാണ്ട വിദേശകാര്യ മന്ത്രി ജനറൽ ജെ ജെ ഓഡിഗോയുമായി ചർച്ചകൾ നടത്തും.തുടർന്ന് രാജ്യത്തെ മറ്റ് മന്ത്രിമാരുമായി സംവദിക്കും. ഉഗാണ്ടയിലെ ജിഞ്ചയിലെ നാഷണൽ ഫോറൻസിക് സയൻസ് സർവകലശാലയുടെ ഉദ്ഘാടനവും ജയശങ്കർ നിർവഹിക്കും. കൂടാതെ, ഉഗാണ്ടയിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ജലവിതരണ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിലും ജയശങ്കർ പങ്കെടുക്കുമെന്ന് വിദേശ്യകാര്യ മന്ത്രാലയം അറിയിച്ചു.
ഏപ്രിൽ 13 മുതൽ 15 വരെ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ മൊസാംബിക്കിൽ സന്ദർശിക്കും. ഇന്ത്യയിലെ വിദേശകാര്യമന്ത്രി ആദ്യമായാണ് മൊസാംബിക്കിൽ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സന്ദർശനവേളയിൽ മൊസാംബിക്കൻ വിദേശകാര്യമന്ത്രി വെറോണിക്ക മക്കോമയുമായുള്ള ജോയന്റ് കമ്മീഷൻ യോഗത്തിൽ അഞ്ചാം സെക്ഷന്റെ സഹ അദ്ധ്യക്ഷനായി ജയശങ്കർ പങ്കെടുക്കുകയും ചെയ്യും. കൂടാതെ മൊസാംബിക്കിലെ നിയമസഭപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും രാജ്യത്തെ ഇന്ത്യൻ പ്രവാസികളുമായി അദ്ദേഹം സംവദിക്കുകയും ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
















Comments