ജയ്പൂർ: രാജസ്ഥാനിൽ സ്വന്തം സർക്കാരിനെിരെ നിരാഹാര സമരം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. അഴിമതിക്കതിരെ സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സച്ചിന്റെ നീക്കം. ഇതോടെ ഒരിടവേളയ്‌ക്ക് ശേഷം രാജസ്ഥാനിൽ വീണ്ടും രാഷ്‌ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.
മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ നേരിട്ടുള്ള യുദ്ധത്തിനാണ് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ഇറങ്ങിയിരിക്കുന്നത്. നേരത്തെ ഉയർന്ന അഴിമതി ആരോപണങ്ങൾക്കെതിരെ നടപടിയെടുക്കാത്തതിൽ നിരാഹാരം നടത്താൻ തീരുമാനിച്ച വിവരം അദ്ദേഹം വാർത്താ സമ്മേളനത്തിലൂടെ അറിയിക്കുകയായിരുന്നു.
ഭൂമി കൈയ്യേറ്റം, അനധികൃത ഖനനം എന്നീ കാര്യങ്ങളിൽ നടപടിയെടുക്കുന്നതിൽ രാജസ്ഥാൻ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്നും 2018ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങളുടെ നിലവിലെ അവസ്ഥ ജനങ്ങളെ ബോധിപ്പിക്കണമെന്നും പൈലറ്റ് ആവശ്യപ്പെട്ടു. പ്രഖ്യാപനമനുസരിച്ച് ഏപ്രിൽ 11-നാണ് നിരാഹാര സമരം നടക്കുക.
















Comments