പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് ബാറ്റർ കെവിൻ പീറ്റേഴ്‌സൻ. ബന്ദിപ്പൂരിലെ കടുവാസങ്കേതവും മുതുമലൈ വന്യജീവി സങ്കേതവും പ്രധാനമന്ത്രി സന്ദർശിച്ചത് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് നരേന്ദ്രമോദിയെ അദ്ദേഹം പ്രശംസിച്ചിരിക്കുന്നത്. കാടിനെയും വന്യജീവികളെയും വളരെയധികം ഇഷ്ടപ്പെടുന്ന താരമാണ് കെവിൻ പീറ്റേഴ്‌സൻ. വന്യ ജീവികൾക്കൊപ്പം സമയം പങ്കിടുന്ന നരേന്ദ്രമോദിയെ ‘ഹീറോ’ എന്നാണ് ക്രിക്കറ്റ് താരം വിശേഷിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രശംസ.
‘ഐക്കോണിക്! വന്യമൃഗങ്ങളെ സ്നേഹിക്കുകയും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ അവയ്‌ക്കൊപ്പം സമയം ചെലവഴിക്കുമ്പോൾ വളരെ ആവേശഭരിതനാവുകയും ചെയ്യുന്ന ഒരു ലോക നേതാവ്. ഓർക്കുക, തന്റെ കഴിഞ്ഞ ജന്മദിനത്തിന് അദ്ദേഹം ചീറ്റകളെ ഇന്ത്യൻ കാട്ടിലേക്ക് കൊണ്ടു വന്നു. നരേന്ദ്രമോദി ഹീറോ’- എന്നാണ് കെവിൻ പീറ്റേഴ്‌സൻ ട്വിറ്ററിൽ കുറിച്ചത്.
ICONIC!
A world leader who adores wild animals and is so excited when spending time with them in their natural habitat. Remember, for his last birthday, he released cheetahs into the wild in India.
HERO, @narendramodi 🙏🏽 pic.twitter.com/D8EPDJh6Jc— Kevin Pietersen🦏 (@KP24) April 9, 2023
ബന്ദിപ്പൂർ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഇവിടെ ഇരുപത് കിലോമീറ്ററോളം ടൈഗർ സഫാരി നടത്തുകയും വനപാലകരോട് പ്രധാനമന്ത്രി സംവദിക്കുകയും ചെയ്തിരുന്നു. മൈസുരുവിൽ കർണാടക ഓപ്പൺ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന പ്രോജക്ട് ടൈഗറിന്‍റെ അമ്പതാം വാർഷികാഘോഷത്തിൽ പങ്കെടുത്ത അദ്ദേഹം, 2022 സെൻസസിൽ ഇന്ത്യയിൽ കണ്ടെത്തിയ കടുവകളുടെ എണ്ണവും പുറത്ത് വിട്ടു. പ്രോജക്ട് ടൈഗറിന്‍റെ സ്മരണാർഥം അമ്പത് രൂപയുടെ നാണയവും മോദി പുറത്തിറക്കി. ബന്ദിപ്പൂരിലെ കടുവാസങ്കേതത്തിലെ കാഴ്ചകൾ ആസ്വദിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ലോക ശ്രദ്ധ പിടിച്ചുപറ്റുകയാണ്.
Comments