ഐക്കോണിക്!; നരേന്ദ്രമോദി, ദി ഹീറോ; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സൻ
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഐക്കോണിക്!; നരേന്ദ്രമോദി, ദി ഹീറോ; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സൻ

Janam Web Desk by Janam Web Desk
Apr 9, 2023, 10:08 pm IST
FacebookTwitterWhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് ബാറ്റർ കെവിൻ പീറ്റേഴ്‌സൻ. ബന്ദിപ്പൂരിലെ കടുവാസങ്കേതവും മുതുമലൈ വന്യജീവി സങ്കേതവും പ്രധാനമന്ത്രി സന്ദർശിച്ചത് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് നരേന്ദ്രമോദിയെ അദ്ദേഹം പ്രശംസിച്ചിരിക്കുന്നത്. കാടിനെയും വന്യജീവികളെയും വളരെയധികം ഇഷ്ടപ്പെടുന്ന താരമാണ് കെവിൻ പീറ്റേഴ്‌സൻ. വന്യ ജീവികൾക്കൊപ്പം സമയം പങ്കിടുന്ന നരേന്ദ്രമോദിയെ ‘ഹീറോ’ എന്നാണ് ക്രിക്കറ്റ് താരം വിശേഷിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രശംസ.

‘ഐക്കോണിക്! വന്യമൃഗങ്ങളെ സ്നേഹിക്കുകയും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ അവയ്‌ക്കൊപ്പം സമയം ചെലവഴിക്കുമ്പോൾ വളരെ ആവേശഭരിതനാവുകയും ചെയ്യുന്ന ഒരു ലോക നേതാവ്. ഓർക്കുക, തന്റെ കഴിഞ്ഞ ജന്മദിനത്തിന് അദ്ദേഹം ചീറ്റകളെ ഇന്ത്യൻ കാട്ടിലേക്ക് കൊണ്ടു വന്നു. നരേന്ദ്രമോദി ഹീറോ’- എന്നാണ് കെവിൻ പീറ്റേഴ്‌സൻ ട്വിറ്ററിൽ കുറിച്ചത്.

ICONIC!
A world leader who adores wild animals and is so excited when spending time with them in their natural habitat. Remember, for his last birthday, he released cheetahs into the wild in India.
HERO, @narendramodi 🙏🏽 pic.twitter.com/D8EPDJh6Jc

— Kevin Pietersen🦏 (@KP24) April 9, 2023

ബന്ദിപ്പൂർ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഇവിടെ ഇരുപത് കിലോമീറ്ററോളം ടൈഗർ സഫാരി നടത്തുകയും വനപാലകരോട് പ്രധാനമന്ത്രി സംവദിക്കുകയും ചെയ്തിരുന്നു. മൈസുരുവിൽ കർണാടക ഓപ്പൺ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന പ്രോജക്ട് ടൈഗറിന്‍റെ അമ്പതാം വാർഷികാഘോഷത്തിൽ പങ്കെടുത്ത അദ്ദേഹം, 2022 സെൻസസിൽ ഇന്ത്യയിൽ കണ്ടെത്തിയ കടുവകളുടെ എണ്ണവും പുറത്ത് വിട്ടു. പ്രോജക്ട് ടൈഗറിന്‍റെ സ്മരണാർഥം അമ്പത് രൂപയുടെ നാണയവും മോദി പുറത്തിറക്കി. ബന്ദിപ്പൂരിലെ കടുവാസങ്കേതത്തിലെ കാഴ്ചകൾ ആസ്വദിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ലോക ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

Tags: Narendra Modikevin pietersen
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മുസ്ലീം രാജ്യങ്ങളിൽ നിന്ന് എത്തിയത് 500 കോടി; ഹിന്ദു പെൺകുട്ടികളെ വലയിലാക്കിയാൽ മുസ്ലിം യുവാക്കൾക്ക് കൈനിറയെ പണം; ചങ്കൂർ ബാബ ATS കസ്റ്റഡിയിൽ

കൊൽക്കത്ത ക്യാമ്പസിനുള്ളിൽ മയക്കുമരുന്ന് നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; വിശദാന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു

ബിഹാറിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; ആക്രമണം വ്യവസായിയുടെ കൊലപാതകത്തിന് ദിവസങ്ങൾക്കുള്ളിൽ

തമിഴ്നാട്ടിൽ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു; 5 ബോ​ഗികൾ കത്തിയമർന്നു, നശിച്ചത് ഡീസൽ സൂക്ഷിച്ചിരുന്ന ബോ​ഗികൾ

സാമ്പത്തിക തർക്കം; കന്നഡ നടിയെ കൊലപ്പെടുത്താൻ ശ്രമം, ഭർത്താവിന്റെ ആക്രമണം പിരിഞ്ഞ് താമസിക്കുന്നതിനിടെ

ലക്ഷ്യമിട്ടത് വിധവകളെ,ഹിന്ദു സ്ത്രീകളെ പരാമർശിക്കുന്നത് ‘പ്രൊജക്ട്’എന്ന കോഡുഭാഷയിൽ;ഒപ്പം വ്യാജ തിരിച്ചറിയൽരേഖകളും ഫേക്ക് സോഷ്യൽമീഡിയ പ്രൊഫൈലുകളും

Latest News

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

പാലക്കാട്‌ വീണ്ടും നിപ മരണം ; മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം: വിഎച്ച്പി

KEAM എൻട്രൻസ്; ഉന്നതവിദ്യാഭ്യാസവകുപ്പ് ചെയ്തത് മാപ്പർഹിക്കാത്ത തെറ്റ്; മന്ത്രി ആർ ബിന്ദുവിന്റെ നിലപാട് വിദ്യാർത്ഥി സമൂഹത്തോടുള്ള ധാർഷ്ട്യം; എ ബി വി പി

സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ വെട്ടിനിരത്തൽ; നാട്ടിക എംഎൽഎ സി സി മുകുന്ദനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies