ഹൈദരാബാദ് : തെലങ്കാനയിലെ നിന്നുള്ള ഭക്തൻ തിരുപ്പതി ക്ഷേത്രങ്ങളിൽ സ്വർണ്ണ സാരി സമർപ്പിച്ചു. രണ്ട് അതുല്യമായ സാരികളാണ് ക്ഷേത്രങ്ങളിൽ സമർപ്പിച്ചത്. ഇതിൽ ഒരു സാരിയിൽ സ്വർണ്ണ നൂൽകൊണ്ടാണ് സാരി നെയ്തത്. തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലും, തിരുച്ചാനൂർ ശ്രീ പത്മാവതി ദേവീ ക്ഷേത്രത്തിലുമാണ്
ഭക്തൻ സാരികൾ സമർപ്പിച്ചത്.
തിരുപ്പതിയിലെ ശ്രീ പത്മാവതി റെസ്റ്റ് ഹൗസിൽ വച്ചാണ് തിരുമല തിരുപ്പതി ദേവസ്ഥാനങ്ങൾക്ക് (ടിടിഡി) സാരി കൈമാറിയത്. ആഡ്രാപ്രദേശ് ചീഫ് സെക്രട്ടറി കെ.എസ് ജവഹർ റെഡ്ഡിയും ചടങ്ങിൽ സന്നിഹിതനായിരുന്നു. ശ്രീവാരുവിന് സമർപ്പിച്ച സ്വർണ്ണ സാരിക്ക് ഏകദേശം 45,000-ത്തോളം രൂപയും, അമ്മാവാറിന് സമർപ്പിച്ച നെയ്ത് സാരിയിൽ അഞ്ച് ഗ്രാം സ്വർണ്ണമുണ്ടെന്ന് അധികൃതർ അറിയിച്ചു.
തിരുമല തിരുപ്പതി ദേവാസ്ഥാന അധികൃതർ തിരുപ്പതി ക്ഷേത്രത്തിൽ ഞായറാഴ്ച വൈകുന്നേരം ക്ഷേത്രത്തിൽ പുഷ്പാർച്ചനയും നടത്തി.
Comments