ന്യുഡൽഹി : യുക്രെയ്‌നിലെ മുഖ്യ വിദേശകാര്യ ഉപമന്ത്രി എമിൻ ദസ്പ്റോവ നാല് ദിവസത്തെ സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തി. റഷ്യ-യുക്രെയ്ൻ സംഘർഷത്തിന് ശേഷം ഇന്ത്യയിലേക്കുള്ള കിഴക്കൻ യൂറോപ്യൻ രാജ്യത്തിന്റെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.
കഴിഞ്ഞ വർഷം അവസാനമാണ് റഷ്യയും യുക്രെയ്‌നും
തമ്മിൽ സംഘർഷമുണ്ടായത്. യുക്രെയ്‌നിലെ നിലവിലെ സാഹചര്യങ്ങൾ പടിഞ്ഞാറൻ രാജ്യങ്ങളുടെ ചുമതലയുള്ള വിദേശകാര്യ സെക്രട്ടറി സജ്ഞയ് വർമ്മയുമായി എമിൻ ദസ്പ്റോവ ചർച്ച ചെയ്തു. യുദ്ധസാഹചര്യങ്ങളും ആഗോളതലത്തിലുള്ള പ്രശ്നങ്ങളും ചർച്ചയിൽ ഉൾപ്പെട്ടു. സന്ദർശന വേളയിൽ വിദേശകാര്യ സാംസ്‌കാരിക സഹമന്ത്രി മീനാക്ഷി ലേഖിയെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വിക്രം മിസരിയെയും എമിൻ ദസ്പ്റോവ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
റഷ്യ-യുക്രെയ്ൻ സംഘർഷം ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാനാവൂ എന്നും ഏത് പ്രതിസന്ധിയിലും യുക്രെയ്‌നി
നെ സഹായിക്കാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. സംഘർഷം ആരംഭിച്ചതിന് ശേഷം യുക്രെയ്ൻ പ്രസിഡന്റെ വൊളോഡിമർ സെലൻസ്‌കിയുമായും റഷ്യൻ പ്രസിഡന്റെ വ്ളാഡിമർ പുടിനുമായി പ്രധാനമന്ത്രി സംവദിച്ചിരുന്നു.
Comments