ന്യൂഡൽഹി : അലിഗഢിലെ വളരെ സാധാരണ കുടുംബത്തില്‍ ജനിച്ച റിങ്കു സിങ്ങിന്റെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഒറ്റയാള്‍ പ്രകടനത്തെ ക്രിക്കറ്റ് ലോകം അമ്പരപ്പോടെയാണ് നോക്കികണ്ടത് . കൊല്‍ക്കത്തക്കായി ക്രീസില്‍ നില്‍ക്കുന്ന റിങ്കു വിജയം അടിച്ചെടുക്കുകയായിരുന്നു . ഇതിലും വലിയ പ്രതിസന്ധികളെ കടന്ന് വന്നവന്റെ മുന്നിൽ വിജയം തലകുനിച്ചു നൽകുകയായിരുന്നു . 43 വർഷത്തെ തന്റെ കരിയറിൽ ഇത്തരമൊരു അത്ഭുതം കണ്ടിട്ടില്ലെന്ന് ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച പരിശീലകനായി കണക്കാക്കപ്പെടുന്ന കെകെആർ കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റ് പറഞ്ഞിരുന്നു . എന്നാൽ ഇന്ന് ഈ വിജയങ്ങൾക്ക് മേൽ മതത്തിന്റെ കരിനിഴൽ വീഴ്‌ത്തുകയാണ് അലി സൊഹ്‌റാബിനെ പോലെയുള്ള പത്രപ്രവർത്തകർ .
അലി സൊഹ്‌റാബ് പത്രപ്രവർത്തനത്തിന്റെ മറവിൽ തീവ്ര ഇസ്ലാമിക അജണ്ട മുന്നോട്ട് കൊണ്ടുപോകുന്ന ഇസ്ലാം വിശ്വാസിയാണ് . റിങ്കു സിങ്ങിനെ പറ്റിയുള്ള അലിയുടെ ട്വീറ്റിനെതിരെ വിമർശനം ശക്തമാകുകയാണ് .
“റിങ്കു സിംഗിന് ഒരു ബാറ്റ് വാങ്ങാൻ പണമില്ലാതിരുന്നപ്പോൾ മുഹമ്മദ് സീഷാൻ അദ്ദേഹത്തിന് ഒരു ക്രിക്കറ്റ് കിറ്റ് നൽകി. കോച്ചിംഗിന് പണമില്ലാതിരുന്നതിനാൽ മസൂദ് അമീൻ സൗജന്യമായി കോച്ചിംഗ് നൽകി. ഷാരൂഖ് ഖാൻ അദ്ദേഹത്തിന് അവസരം നൽകി. സ്ക്രീൻഷോട്ട് എടുക്കുക. കുറച്ച് വർഷങ്ങൾക്ക് ശേഷം റിങ്കു സിംഗ് ഇസ്ലാമിനും മുസ്ലീങ്ങൾക്കും എതിരെ ട്വീറ്റ് ചെയ്യുന്നതായി കാണാം.“ ഇത്തരത്തിലാണ് അലി സൊഹ്റാബിന്റെ ട്വീറ്റ്.
അലി സൊഹ്‌റാബ് ഒന്നിനുപുറകെ ഒന്നായി കള്ളം പറഞ്ഞ് പ്രചരണം നടത്തിയെങ്കിലും സോഷ്യൽ മീഡിയയിൽ കുടുങ്ങി. കിംഗ്‌സ് ഇലവൻ പഞ്ചാബ് ആണ് റിങ്കു സിംഗിന് ആദ്യമായി ഐപിഎല്ലിൽ അവസരം നൽകിയത്. അതുകൊണ്ട് തന്നെ ഷാരൂഖ് ഖാന്റെ ടീം റിങ്കുവിന് അവസരം നൽകിയെന്ന അലിയുടെ പ്രചാരണം തെറ്റാണ്. പ്രീതി സിന്റയുടെ ഉടമസ്ഥതയിലുള്ള പഞ്ചാബ് ടീമാണ് റിങ്കുവിന് അവസരം നൽകിയത് . തീവ്ര ഇസ്ലാമിക അജണ്ട പ്രചരിപ്പിക്കാൻ ബോധപൂർവം നുണ പറയുകയാണ് അലി സൊഹ്റാബ് എന്ന് ഇതിൽ നിന്ന് വ്യക്തമാണ് .
പരിശീലകർ ഹിന്ദുക്കളോ ഹിന്ദു സുഹൃത്തുക്കളുടെ സഹായം ലഭിച്ചവരോ ആയ നിരവധി മുസ്ലീം ക്രിക്കറ്റ് താരങ്ങളുമുണ്ട്. പക്ഷേ, ഈ വിഷയം അത് ഒരിക്കലും ചർച്ച ചെയ്തിട്ടില്ല. അലി സൊഹ്‌റാബിനെ സംബന്ധിച്ചിടത്തോളം, വിദ്വേഷം പരത്താൻ ശീലിച്ച അദ്ദേഹം നിരവധി തവണ നുണകൾ പ്രചരിപ്പിച്ചിട്ടുണ്ട്. വിദ്വേഷ ട്വീറ്റുകൾക്കും ഇയാൾക്കെതിരെ മുൻപ് കേസെടുത്തിട്ടുണ്ട്.
Comments