ലോകത്തിലെ ഏറ്റവും ചെറിയ നായ എന്ന ബഹുമതി ചിഹുവാഹുവ ഇനത്തിൽപ്പെട്ട പേൾ നേടി. രണ്ട് വയസ്സുള്ള പെൺ നായക്കുട്ടിയാണ് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്. പേളിന് 9.14 സെന്റിമീറ്റർ നീളമാണുള്ളത്. ഒരു പോപ്സിക്കിൾ സ്റ്റിക്കിനെക്കാളും ചെറുത്തും ഒരു ഡോളർ (ഏകദേശം 100 രൂപയുടെ വലിപ്പം)സമാന നീളവുമാണ് പേളിന്.
മിറിക്കിൾ മില്ലി എന്ന നായയുടെ റെക്കോർഡ് തകർത്താണ് പേൾ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്. പേൾ ജനിക്കുമ്പോൾ 28 ഗ്രാം മാത്രമാണ് ഭാരം. ലോ ഷോ ദേയ് റെക്കോർഡ് എന്ന് ടിവി ഷോയിലാണ പേൾ ശ്രദ്ധിക്കപ്പെട്ടത്. പേളിന്റെ ഉടമസ്ഥയായ വനീസ സെംലർ ഈസ്റ്റർ മുട്ടയുടെ ആകൃതിയിലുള്ള ഇരിപ്പിടത്തിൽ വെച്ചാണ് അവളെ വേദിയിലേയ്‌ക്ക് എത്തിച്ചത്.
പേളിന്റെ വ്യക്തിത്വത്തെയെയും സവിശേഷതയെയും കുറിച്ച് കുറിപ്പുകൾ വനീസ പങ്കുവച്ചിരുന്നു. ചിക്കൻ സാൽൺ തുടങ്ങിയ ഉയർന്ന നിലവാരമുള്ള ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതും ശാന്തനായ നായ കൂടിയാണ് പേൾ . ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നായയോട് ഹലോ പറയൂ എന്നാണ് ഗിന്നസ് വേൾഡ് റെക്കോഡ്് ട്വിറ്ററിൽ പോസ്റ്റ് പങ്കുവച്ചത്. ഫ്‌ളോറിഡയിലെ ഒർലാൻഡോയിൽ ക്രസ്റ്റിൽ ക്രീക്ക് അനിമൽ ആശുപത്രിയിൽ വച്ച് പേളിന്റെ ഉയരം മൂന്ന് തവണ അളന്നതായി ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ബ്ലോഗിൽ പറയുന്നത്.
















Comments