ന്യൂഡൽഹി: മിസോറാമിൽ 5.5 കോടി വിലമതിക്കുന്ന ഹെറോയിനുമായി മ്യാൻമർ സ്വദേശിയായ ജിൻസാൻ ലാങ് ആണ് പിടിയിലായത്.
മിസോറാമിലെ ചമ്പൈ ജില്ലയിൽ നടത്തിയ തിരച്ചിലിലാണ് മയക്കുമരുന്നു കണ്ടെത്തിയത്.പോലീസ് നടത്തിയ പരിശോധനയിൽ ചമ്പൈ ജില്ലയിലെ ഹൻഹല് ഗ്രാമത്തിൽ നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്ന് കണ്ടെത്തിയത്.
1.117 കിലോഗ്രാം ഹെറോയ്ൻ ആണ് കണ്ടെത്തിയത്.അന്തരാഷ്‌ട്ര വിപണിയിൽ 5.585 കോടിരൂപ വിലമതിക്കുന്ന മയക്ക് മരുന്നാണ് പിടികൂടിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.പ്രതിയെ കൂടുതൽ ചോദ്യം ചെയലിനായി ചമ്പൈ പോലീസിന് കൈമാറി.പിടിച്ചെടുത്ത തെളിവുകളും സ്റ്റേഷനിലേക്ക് കൈമാറി.
















Comments