തിരുവനന്തപുരം: മക്കളുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ സ്വകാര്യ പ്രാക്ടീസ് നടത്തിയ തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗം മേധാവി വിജിലൻസ് പിടിയിൽ. ഡോ അബ്ദുൽ ലത്തീഫാണ് വിജിലൻസിന്റെ പിടിയിലായത്.
കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് നടത്തുന്നതായി മിന്നൽ പരിശോധനയിൽ വിജിലൻസാണ് കണ്ടെത്തിയത്. കുറേനാളകളായി ഇദ്ദേഹത്തിനെതിരെ വിജിലൻസിന് പരാതി ലഭിച്ചിരുന്നു. ഡോക്ടര്‍ അബ്ദുള്‍ ലത്തീഫിന്റെ മക്കളുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണിത്. ഇതിന്റെ രേഖകളും വിജിലന്‍സ് കണ്ടെടുത്തിട്ടുണ്ട്. നേരത്തെ ആശുപത്രി ഡോക്ടറുടെ ഉടമസ്ഥതയിലായിരുന്നു. ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് വിജിലന്‍സ് ആരോഗ്യവകുപ്പിന് നല്‍കും. ഇയാള്‍ വീട്ടിലും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
Comments