നീണ്ട നാളുകൾക്ക് ശേഷം തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് തെന്നിന്ത്യൻ സൂപ്പർ താരം രാം ചരണും ഭാര്യ ഉപാസന കാമിനേനിയും. ഇപ്പോഴിതാ മാലിദ്വീപിൽ ബേബിമൂൺ ആസ്വാദിക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് രാംചരൺ.
വിവാഹത്തിന് ശേഷം പത്ത് വർഷത്തിന്റെ കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ വർഷം ഡിസംബറിൽ താരജോഡികൾക്ക് സന്തോഷ വാർത്ത എത്തിയത്. ആദ്യ കുഞ്ഞിന്റെ വരവും രാംചരൺ പങ്കുവെച്ചിരുന്നു. മഞ്ഞ ടീ-ഷർട്ട് ധരിച്ച് രാംചരണും കറുത്ത പൂക്കളുള്ള വസ്ത്രമണിഞ്ഞ് ഉപാസനയും സൺഗ്ലാസുകൾ വെച്ച് മാലിദ്വീപിലെ കാഴ്ചകൾ ആസ്വദിക്കുന്ന ചിത്രമാണ് രാംചരൺ പങ്കുവെച്ചിരിക്കുന്നത്.
അടുത്തിടെയാണ് ദുബായിൽ കുഞ്ഞിന്റെ വരവേൽപ്പ് ആഘോഷമാക്കി ദമ്പതികൾ ബേബി ഷവർ ചടങ്ങ് സംഘടിപ്പിച്ചത്.
ഉപാസനയുടെ സഹോദരികളാണ് ആഘോഷങ്ങൾ ഒരുക്കിയിരുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ബേബി ഷവറിൽ പങ്കെടുത്തത്. വൈറ്റ് ഡ്രസ്സിൽ തിളങ്ങിയ ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അതിന് ദിവസങ്ങൾക്ക് ശേഷമാണ് മാലിദ്വിപിലെ വിശേഷങ്ങൾ രാംചരൺ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

താരദമ്പതികൾ ബേബിമൂൺ ആഘോഷിക്കാൻ പുറത്ത് പോകുന്നത് ഇതാദ്യമായല്ല. മാലിദ്വിപിന് മുൻപ് ദമ്പതികൾ യുഎസിലും ആഘോഷമാക്കിയിരുന്നു. ആർആർആർ-ന് ശേഷം ആർസി 15 എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം. കിയാര അദ്വാനിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
















Comments