കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ബാല ശസ്ത്രക്രിയയ്‌ക്ക് ശേഷം സുഖം പ്രാപിച്ചുവരികയാണ്. ഏറെ നാളുകൾക്ക് ശേഷമാണ് കഴിഞ്ഞ ദിവസം ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം ബാല ഫേസ് ബുക്കിൽ പങ്കുവെച്ചത്.
നടൻ എന്നതിലുപരി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയാണ് ബാല ജനങ്ങൾക്ക് പ്രിയങ്കരനായത്. താരത്തിന്റെ അസുഖ വിവരം അറിഞ്ഞപ്പോൾ മുതൽ കരൾ നൽകാൻ സന്നദ്ധത അറിയിച്ച് നിരവധി പേരെത്തിയിരുന്നു. ഇപ്പോൾ ബാലയുടെ ഫോട്ടോ കൈയിൽ പിടിച്ച് കുട്ടികൾ പ്രാർത്ഥിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ബാല.
‘എല്ലാവർക്കും നമസ്‌കാരം…മതമോ ജാതിയോ ഒന്നുമല്ല…ഞാനൊരു ഹിന്ദുവാണ്. ഇവി
ടെ മുസ്ലീങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ചിരിക്കുന്നു. ഇന്ന് ലക്ഷക്കണക്കിന് ക്രിസ്ത്യാനികൾ, എന്നെ സ്നേഹിക്കുന്നവർ പ്രാർത്ഥനയോടെ വന്നിരിക്കുന്നു. എല്ലാവർക്കും മുകളിൽ കുട്ടികൾ… ഇന്നസെൻസ് ഈസ് ബ്ലസ് എന്ന് പറയും. ആ കുട്ടികൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ചിരിക്കുന്നു. മൂന്ന് പ്രാവശ്യം ജീവിതത്തിലേക്ക് തിരിച്ചുവന്നു. അത്ഭുതങ്ങൾ സംഭവിക്കും. എല്ലാവരും സന്തോഷമായിരിക്കണം.’ എന്നാണ് വീഡിയോയിൽ ബാല പറയുന്നത്.
Comments