ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലാണ് കർണാടക. മികച്ച സ്ഥാനാർത്ഥികളെയാണ് ബിജെപി മത്സര രംഗത്തിറക്കിയിരിക്കുന്നത്. ജനങ്ങളുമായി ഏറെ വൈകാരിക ബന്ധമുള്ള സ്ഥാനാർത്ഥികളാണ് ബിജെപിയുടേത്. ചാംരാജ്പേട്ട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയെപ്പറ്റിയാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. ബെംഗളൂരു മുൻ പോലീസ് കമ്മീഷണർ ഭാസ്കർ റാവു ആണ് ചാംരാജ്പേട്ടിൽ ബിജെപി സ്ഥാനാർത്ഥിയായി നിന്ന് ജനവിധി തേടുന്നത്.
നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ശ്രീ ദൊഡ്ഡ ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കുകയാണ് ഭാസ്കർ റാവു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണ് തന്റെ ധർമ്മമെന്നും ഭരണഘടന അനുസരിച്ച് ജനങ്ങളുടെ നന്മയ്‌ക്കായി നിലകൊള്ളുമെന്നും ക്ഷേത്രദർശനം നടത്തിയ ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
‘ജനങ്ങളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. നഗര കേന്ദ്രങ്ങളിൽ വോട്ടിംഗ് ശതമാനം കുറവായതിനാൽ ഞാൻ വീടുവീടാന്തരം ജനങ്ങളെ സമീപിച്ച് വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കും. ഞാൻ പോലീസ് കമ്മീഷണറായിരുന്ന കാലത്ത് ജനങ്ങളുടെ എല്ലാ കാര്യങ്ങൾക്കും കൂടെയുണ്ടായിരുന്നു. ഭരണഘടനയനുസരിച്ച് എന്റെ സേന ജനങ്ങൾക്ക് പൂർണ സംരക്ഷണം നൽകി’- എന്ന് ഭാസ്കർ റാവു പറഞ്ഞു. സർവീസിൽ നിന്ന് വിരമിച്ച ശേഷം ഈ വർഷം മാർച്ച് ഒന്നിനാണ് റാവു ബിജെപിയിൽ ചേർന്നത്.
















Comments