കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളാ സന്ദര്‍ശനം ഏപ്രിൽ 24-ലേയ്‌ക്ക് മാറ്റി. ഈ മാസം 25-ന് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകേണ്ടതിനാൽ കേരളാ സന്ദര്‍ശനം 24-ലേയ്‌ക്ക് നിശ്ചയിക്കുകയായിരുന്നു.
കൊച്ചിയില്‍ നടക്കുന്ന ‘യുവം’ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് നരേന്ദ്രമോദി കേരളത്തിൽ എത്തുന്നത്. കോണ്‍ഗ്രസിന്റെ മുന്‍ സോഷ്യല്‍ മീഡിയ കോ–ഓര്‍ഡിനേറ്ററും എ.കെ. ആന്റണിയുടെ മകനുമായ അനില്‍ ആന്റണി മോദിയ്‌ക്കൊപ്പം വേദി പങ്കിടും. പ്രധാനമന്ത്രിയുടെ റോഡ് ഷോയും കൊച്ചിയിൽ ഉണ്ടായിരിക്കും.
വെല്ലിംഗ്ടൺ ഐലൻഡിലെ നാവികസേനാ വിമാനത്താവളത്തിൽ നിന്ന് തേവര കോളജ് ഗ്രൗണ്ട് വരെയാണ് റോഡ് ഷോ. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിൽ പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിനാവശ്യമായ തയ്യാറെടുപ്പുകൾ അവലോകനം ചെയ്തിരുന്നു.
Comments