ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ രജൗരിയിൽ പാകിസ്താൻ ഡ്രോൺ വെടിവെച്ചു വീഴ്‌ത്തി അതിർത്തി സുരക്ഷാ സേന. പരിസര പ്രദേശങ്ങളിൽ തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. നിയന്ത്രണരേഖയ്‌ക്ക് സമീപമുള്ള ബേരി പടാൻ- സിയോട്ട് മേഖലകളിൽ ഇന്നലെ രാത്രിയാണ് സംഭവം. സംശയാസ്പദമായി ഡ്രോൺ പ്രദേശത്ത് കണ്ടതിനെ തുടർന്നാണ് സുരക്ഷാ സേന വെടിവെച്ച് വീഴ്‌ത്തിയത്.
വെടിവെച്ച് വീഴ്‌ത്തിയ ഡ്രോണിൽ നിന്ന് എകെ റൈഫിളിന്റെ 47 തോക്ക് മാഗസീനുകളും രണ്ട് ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് സുരക്ഷാ സേനയുടെ സംയുക്ത സംഘം തിരച്ചിൽ നടത്തുകയാണ്. കൂടുതൽ ഡ്രോണുകൾ പ്രദേശത്ത് ഉണ്ടെന്ന് സംശയമുള്ളതിനാൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
Comments